29 January Saturday

ജ്വലിച്ചു രോഷാഗ്നി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 24, 2021

 കണ്ണൂർ

ഇന്ധനവില വർധനയ്ക്കെതിരെ ബഹുജനരോഷം ആളിക്കത്തി.  ജില്ലയിലെ 16 കേന്ദ്രങ്ങളിൽ സിപിഐ എം നേതൃത്വത്തിൽ നടന്ന ജനകീയ ധർണയിലാണ്‌  പ്രതിഷേധംഅലയടിച്ചത്‌. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയത്തിനെതിരായ സമരത്തിൽ ഓരോ കേന്ദ്രത്തിലും നൂറുകണക്കിനാളുകൾ അണിനിരന്നു. ധർണയ്‌ക്ക്‌ ചെറുപ്രകടനമായാണ്‌  പ്രവർത്തകരെത്തിയത്‌. രാവിലെ പത്തിന്‌ തുടങ്ങിയ ധർണ വൈകിട്ട്‌ ആറുവരെ തുടർന്നു.  സമരത്തിന്‌ അഭിവാദ്യമർപ്പിച്ച്‌ പ്രകടനവും കലാപരിപാടികളും നടന്നു.
  കേന്ദ്രകമ്മിറ്റിയംഗങ്ങളായ പി കെ ശ്രീമതി പിലാത്തറയിലും  ഇ പി ജയരാജൻ കണ്ണൂർ ഹെഡ്‌പോസ്‌റ്റാഫീസിന്‌ മുന്നിലും ധർണ ഉദ്‌ഘാടനം ചെയ്‌തു. 
സംസ്ഥാന കമ്മിറ്റി അംഗം  വി ശിവദാസൻ ചക്കരക്കല്ലിലും ജില്ലാ  സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം പ്രകാശൻ ചെറുകുന്നിലും  എം സുരേന്ദ്രൻ കൂത്തുപറമ്പിലും  കാരായി രാജൻ തളിപ്പറമ്പിലും  വത്സൻ പനോളി തലശേരിയിലും എൻ ചന്ദ്രൻ മാത്തിലും  പി ഹരീന്ദ്രൻ പേരാവൂരിലും   പി പുരുഷോത്തമൻ ഇരിട്ടിയിലും സമരം ഉദ്‌ഘാടനം ചെയ്‌തു. 
ജില്ലാ കമ്മിറ്റി അംഗങ്ങളായ അഡ്വ. പി ശശി പെരളശേരിയിലും  കെ വി സുമേഷ്‌ പാനൂരിലും എം വിജിൻ മയ്യിലും   പി പി ദിവ്യ മമ്പറത്തും വി കെ സനോജ്‌ ശ്രീകണ്‌ഠപുരത്തും  എം ഷാജർ മട്ടന്നൂരിലും  ഉദ്‌ഘാടനം ചെയ്‌തു. 
കണ്ണൂർ ദേശാഭിമാനി ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച സമരം  പി കെ ശ്രീമതി ഉദ്‌ഘാടനം ചെയ്‌തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top