21 November Thursday

വിസ്‌മയത്തുമ്പത്ത്‌

വെബ് ഡെസ്‌ക്‌Updated: Thursday Oct 24, 2019

ഹൈസ്‌കൂൾ വിഭാഗം ഫാബ്രിക്‌ പെയിന്റിങ്‌ മത്സരത്തിൽനിന്ന്‌

തലശേരി
കരവിരുതിന്റെയും വിജ്ഞാനത്തിന്റെയും പുത്തൻ വാതായനം തുറന്ന്‌ ജില്ലാ സ്‌കൂൾ ശാസ്‌ത്രോത്സവം. പ്രളയം പുതുതലമുറ എങ്ങിനെ കണ്ടുവെന്നതിന്റെ ഉദാഹരണമായിരുന്നു ശാസ്‌ത്രമേളയിലെ പ്രോജക്ടുകൾ. വെള്ളപ്പൊക്കം തടയുന്നതിനുള്ള നൂതനമാർഗങ്ങളും പരിഹാരങ്ങളും നിർദേശങ്ങളുമൊക്കെയായിരുന്നു  ബ്രണ്ണൻ സ്‌കൂളിൽ നടന്ന ശാസ്‌ത്രമേളയിൽ ഭൂരിഭാഗവും. മുളകൊണ്ടും ചിരട്ടകൊണ്ടുമുള്ള ഉൽപന്നങ്ങൾ, മരം കൊണ്ടും സ്‌റ്റീൽകൊണ്ടുമുള്ള ഉൽപന്നങ്ങൾ എന്നിവയെല്ലാം വിസ്‌മയങ്ങളായി. ഒപ്പനയിലെ മണവാട്ടിയുടെ രൂപമായിരുന്നു പാവക്കൂത്തിലെ ബൊമ്മകൾക്ക്‌.
വിസ്‌മയങ്ങളേറെയൊരുക്കിയാണ്‌ കണ്ണൂർ റവന്യൂ ജില്ലാ ശാസ്ത്രോത്സവത്തിന് തലശേരിയിൽ തുടക്കമായത്‌.  ബിഇഎംപി സ്കൂളിൽ എ എൻ ഷംസീർ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ സി കെ രമേശൻ അധ്യക്ഷനായി. എം പി അരവിന്ദാക്ഷൻ, ടി എം റുബ്സീന, ടി പി നിർമലാ ദേവി, വി എ ശശീന്ദ്ര വ്യാസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലയിലെ 15 സബ്‌ ജില്ലകളിലെ വിദ്യാർഥികളാണ് പങ്കെടുക്കുന്നത്. ബിഇഎംപി, ബ്രണ്ണൻ എച്ച്എസ്എസ്, സേക്രട്ട് ഹാർട്ട്, സെന്റ് ജോസഫ്, ജിജിഎച്ച്എസ്എസ് തിരുവങ്ങാട്, ജിഎസ്ബിഎസ് വലിയ മാടാവിൽ  സ്കൂളുകളിലായാണ് മത്സരം. വ്യാഴാഴ്ച  സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ജയബാലൻ ഉദ്ഘാടനം ചെയ്യും.
പ്രധാന വാർത്തകൾ
 Top