കണ്ണൂർ
സമഗ്രശിക്ഷാ കേരളം നടപ്പാക്കുന്ന സ്‌കിൽ ഷെയർ പദ്ധതിയുടെ ഭാഗമായ പ്രൊജക്ടുകളുടെ ജില്ലാതല അവതരണം ശിക്ഷക്‌സദനിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 19 വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിൽനിന്നും ഓരോ ഗ്രൂപ്പുകൾ വീതം ജില്ലാതല അവതരണത്തിൽ പങ്കെടുത്തു. ഇവയിൽ അഞ്ച് മികച്ച പ്രൊജക്ടുകൾക്ക് പരമാവധി 50,000 രൂപ വരെ ധനസഹായം നൽകും. പദ്ധതി നടപ്പാക്കാൻ 40 ശതമാനം തുക സ്‌കൂളിന് മുൻകൂറായി നൽകും. ബാക്കി തുക പ്രവർത്തന പുരോഗതി വിലയിരുത്തി രണ്ട് ഘട്ടമായി 30 ശതമാനം വീതം നൽകും. ഏതെങ്കിലും പ്രൊജക്ടിന് തുക 50,000 രൂപയിൽ അധികരിക്കുകയാണെങ്കിൽ അത് പ്രാദേശികമായി കണ്ടെത്തണം. മൂന്നുമാസത്തിനകം പ്രൊജക്ട് പൂർത്തീകരിക്കും. നടപ്പാക്കിയ പ്രൊജക്ടുകളിൽ മികച്ചവ സംസ്ഥാനതലത്തിലേക്കും തെരഞ്ഞെടുക്കും.
എസ്എസ്‌കെ ജില്ലാ പ്രൊജക്ട് കോ- ഓഡിനേറ്റർ ഇ സി വിനോദ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം കെ കെ രത്‌നകുമാരി, ഉദയകുമാരി, നെനോജ് മേപ്പടിയത്ത് എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..