കൂത്തുപറമ്പ്
സിപിഐ എം പ്രവർത്തകർക്ക് ആവേശവും കരുത്തും പകരുന്ന പാട്യം ഗോപാലന്റെ ഓർമകൾക്ക് അഴീക്കോടൻ ദിനത്തിൽ പാട്യത്ത് ചെങ്കൊടി ഉയർന്നു. പാട്യം ദിനത്തിന്റെ ഭാഗമായി കൂത്തുപറമ്പിൽ പാട്യം, പാട്യം സൗത്ത്, ചെറുവാഞ്ചേരി ലോക്കലുകളിലെ മുഴുവൻ പാർടി ഓഫീസുകളിലും അംഗങ്ങളുടെ വീടുകളിലും വ്യാഴാഴ്ച പതാക ഉയർന്നു. 1978 സെപ്തംബർ 27ന് ജില്ലാ സെക്രട്ടറിയായിരിക്കെയാണ് പാട്യം ഗോപാലൻ അന്തരിച്ചത്. വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ച പാട്യം മികച്ച പാർലമെന്റേറിയൻ തുടങ്ങി എല്ലാം മേഖലകളിലും പ്രാഗത്ഭ്യം തെളിയിച്ചു. പാട്യം അന്ത്യവിശ്രമം കൊള്ളുന്ന കൊട്ടയോടിയിലെ പാട്യം ഗോപാലൻ സ്മാരക മന്ദിരത്തിൽ സഹോദരനും മുൻ ജില്ലാ കമ്മിറ്റിയംഗവുമായ പാട്യം രാജൻ പതാക ഉയർത്തി. ജില്ലാ കമ്മിറ്റിയംഗം കെ ലീല, എം സി രാഘവൻ, കെ പി പ്രദീപ് കുമാർ, എൻ രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..