19 September Sunday

കേന്ദ്രസർക്കാർ 
ഓഫീസുകൾക്കുമുന്നിൽ 26ന്‌ പ്രതിഷേധ സമരം

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021
കണ്ണൂർ
കെഎസ്‌കെടിയു, പികെഎസ്‌, ബികെഎംയു എന്നിവയുടെ ആഭിമുഖ്യത്തിൽ 26ന്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുന്നിൽ പ്രതിഷേധ സമരം നടത്തും. ജില്ലയിൽ 18 ഏരിയാ കേന്ദ്രങ്ങളിലും സമരം നടക്കും. തൊഴിലുറപ്പ്‌ കൂലി ജാതി തിരിച്ച്‌ നൽകുന്ന കേന്ദ്ര ഉത്തരവ്‌ പിൻവലിക്കുക, തൊഴിലുറപ്പ്‌ കൂലി 600 രൂപയായി വർധിപ്പിക്കുക, തൊഴിൽ ദിനം 200 ആക്കുക, പട്ടികജാതി –- പട്ടികവർഗ പീഡനം അവസാനിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌ സമരം. കണ്ണൂർ ഹെഡ്‌ പോസ്‌റ്റ്‌ ഓഫീസിനുമുന്നിൽ കെഎസ്‌കെടിയു സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. പയ്യന്നൂരിൽ ബി കെ ബാബുവും ശ്രീകണ്‌ഠപുരത്ത്‌ കെ ജനാർദനനും മയ്യിൽ എ ഗംഗാധരനും തളിപ്പറമ്പിൽ വി നാരായണനും ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top