കണ്ണൂർ
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജിവിഎച്ച്എസ്എസ് സ്പോർട്സ് സ്കൂളിന്റെയും നേതൃത്വത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി ഒളിമ്പിക് റൺ സംഘടിപ്പിച്ചു. ഒളിമ്പ്യൻ സി കെ ലക്ഷ്മണൻ സ്ക്വയറിൽ കലക്ടർ എസ്ചന്ദ്രശേഖർ ഫ്ലാഗ് ഓഫ് ചെയ്തു. ഒളിമ്പ്യൻ സി കെ ലക്ഷ്മണന്റെ പ്രതിമയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ കെ പവിത്രൻ ഹാരാർപ്പണം നടത്തി.
മിസ്റ്റർ വേൾഡ് ഷിനു ചൊവ്വ മുഖ്യാതിഥിയായി. ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ഷിനിത്ത് പാട്യം, ജില്ലാ സ്പോർട്സ് ഓഫീസർ നിക്കോളാസ്, എ കെ ഷെരീഫ്, കെ പ്രമോദൻ, എം പ്രകാശൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..