31 July Saturday

ഇന്ധനവില വർധന 30ന്‌ 2000 കേന്ദ്രങ്ങളിൽ 
എൽഡിഎഫ്‌ പ്രതിഷേധസമരം

വെബ് ഡെസ്‌ക്‌Updated: Thursday Jun 24, 2021
കണ്ണൂർ
ഇന്ധനവില വർധനക്കെതിരായ എൽഡിഎഫ്‌ പ്രക്ഷോഭം ജില്ലയിൽ രണ്ടായിരം കേന്ദ്രങ്ങളിൽ. ഇടതുപക്ഷപ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ ദേശവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ്‌ 30ന്‌ കേരളത്തിൽ പ്രതിഷേധസമരം. 
വൈകിട്ട്‌ നാലു മുതൽ അഞ്ചു വരെ നടക്കുന്ന സമരത്തിൽ വാർഡ്തലത്തിൽ 25 കേന്ദ്രങ്ങളിലും, കോർപ്പറേഷൻ വാർഡ്തലത്തിൽ 100 കേന്ദ്രങ്ങളിലുമാണ് സമരം.  സമരത്തിൽ ലക്ഷത്തിലേറെ പേർ അണിനിരക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ്‌ സമരം.  
യോഗത്തിൽ എം വി ജയരാജൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ, എം പ്രകാശൻ, പി വി ഗോപിനാഥ്, സി രവീന്ദ്രൻ, സി പി സന്തോഷ്, ജോയി കൊന്നക്കൽ, സജി കുറ്റ്യാനിമറ്റം, വി കെ ഗിരിജൻ, കെ എ ഗംഗാധരൻ, എം പ്രഭാകരൻ, എ ജെ ജോസഫ്, ജോജി ആനിത്തോട്ടം, ഇ പി ആർ വേശാല, കെ കെ ജയപ്രകാശ്, താജൂദ്ദീൻ മട്ടന്നൂർ, ജോസ് ചെമ്പേരി, രതീഷ് ചിറക്കൽ, കെ സി ജേക്കബ്, സുഭാഷ് അയ്യോത്ത്, സി വത്സൻ, സന്തോഷ് മാവില, കെ മനോജ് തുടങ്ങിയവർ പങ്കെടുത്തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top