12 July Sunday

വിദ്യാലയ ശുചീകരണത്തിന്‌ രംഗത്തിറങ്ങണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday May 24, 2020

കണ്ണൂർ

എസ്‌എസ്‌എൽസി, പ്ലസ്‌ ടു പരീക്ഷകൾക്ക്‌ മുന്നോടിയായി  വിദ്യാലയങ്ങളും പരിസരവും ശുചീകരിക്കാൻ സിപിഐ എം പ്രവർത്തകരും. ഇതിനായുള്ള സന്നദ്ധ പ്രവർത്തനത്തിൽ ഏർപ്പെടാൻ ജില്ലാ സെക്രട്ടറി എം വി ജയരാജൻ പ്രവർത്തകരോട് അഭ്യർഥിച്ചു. വിദ്യാഭ്യാസവകുപ്പും പിടിഎയും അധ്യാപക–-വിദ്യാർഥി സംഘടനകളും സ്‌കൂളും പരിസരവും ശുചീകരിക്കാൻ  തീരുമാനിച്ചിട്ടുണ്ട്.  സിപിഐ എം പ്രവർത്തകരും സജീവമായി ഉണ്ടാകണം. ലോക്ക്‌ഡൗൺ മാനദണ്ഡങ്ങൾ  പാലിച്ചുകൊണ്ടായിരിക്കണം ശുചീകരണപ്രവർത്തനം നടത്തേണ്ടത്.  
ജില്ലയിൽ 198 വിദ്യാലയങ്ങളിലായി 1,04,078 വിദ്യാർഥികളാണ് എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷകൾ എഴുതുന്നത്.  എല്ലാ വിദ്യാർഥികൾക്കും പരീക്ഷയെഴുതാനുള്ള സൗകര്യമൊരുക്കേണ്ടത് സമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണ്. 
വിദ്യാർഥികൾ മാസ്‌ക്‌ ധരിക്കുമെന്നും സാനിറ്റൈസർ ഉപയോഗിക്കുമെന്നും ശാരീരിക അകലം പാലിക്കുമെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്‌. ഇതെല്ലാം ലഭ്യമാക്കാനും  പ്രാദേശികമായി സിപിഐ എം പ്രവർത്തകർ മുൻകൈയെടുക്കണം.  ദീർഘനാളുകളായി ക്ലാസ് റൂമുകൾ അടഞ്ഞുകിടക്കുന്നതിനാൽ ശുചീകരണപ്രവർത്തനം  പ്രധാനമാണ്.  ജനങ്ങളാകെ ശുചീകരണപ്രവർത്തനത്തിനായി സഹകരിക്കണമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.
പ്രധാന വാർത്തകൾ
 Top