30 May Saturday

ട്രെയിൻമാറിയെത്തിയ മുംബൈ സ്വദേശിനിക്ക്‌ തുണയായി ഐആർപിസി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020

കണ്ണൂർ

കോവിഡ് –-19 എന്ന മഹാമാരിയെക്കുറിച്ചൊന്നും മുംബൈ നാസിക്‌ സ്വദേശിനിയായ നസീം ബാനുവിനറിയില്ല. ഗോവയിലെ ഒരു വീട്ടിൽ ജോലിചെയ്യുന്ന ഈ അമ്പത്തൊന്നുകാരി ട്രെയിൻമാറി കയറിയാണ് കണ്ണൂരിലെത്തിയത്. റെയിൽവേ സ്റ്റേഷനിൽ ഭാഷയറിയാതെ വലഞ്ഞ ഇവർക്ക്‌ സഹായമായതും ഭക്ഷണമെത്തിച്ചതും  ഐആർപിസി.
നാസിക് മാലിഗോണിലെ പരേതനായ മുഹമ്മദ് അയ്യൂബിന്റെ ഭാര്യയായ നസീം ബാനു രണ്ടര വർഷമായി ഗോവയിൽ വീട്ടുജോലി ചെയ്യുന്നു. കോവിഡ്–- 19 ബാധയെത്തുടർന്ന് ട്രെയിനുകളെല്ലാം നിർത്തലാക്കിയതോടെ ദൂരെ നാടുകളിൽനിന്നുള്ളവർ നാട്ടിലേക്ക് കൂട്ടമായി മടങ്ങിയതോടെ നസീം ബാനുവും പുറപ്പെടുകയായിരുന്നു.  റെയിൽവേ സ്റ്റേഷനിൽനിന്ന്‌ പൊലീസാണ് ട്രെയിൻ കയറ്റിവിട്ടതെന്നും നസീം പറയുന്നു. 
കണ്ണൂരിലെത്തി സ്ഥലമറിയാതെ ബുദ്ധിമുട്ടുന്നതുകണ്ട്‌ ഓട്ടോക്കാരാണ് ഐആർപിസിയുടെ സഹായകേന്ദ്രത്തിലേക്ക് വിളിച്ചത്. ഐആർപിസി ചെയർമാൻ പി എം സാജിദും എം റംഫിലും കെ വി ദിനേശനും ചേർന്ന് ഭക്ഷണവും താമസസൗകര്യവും ഒരുക്കി.
ഡിവൈഎഫ്ഐ പ്രവർത്തകർ പയ്യാമ്പലത്തെ വനിതാ ടിടിസി ഹോസ്റ്റൽ ശുചിയാക്കി തയ്യാറാക്കിയ ഐസൊലേഷൻ വാർഡിലാണ് നസീം ബാനു ഇപ്പോൾ. തഹസിൽദാർ വി എം സജീവൻ ഇവരെ സന്ദർശിച്ചു.
പ്രധാന വാർത്തകൾ
 Top