27 May Wednesday

കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ഒപി സമയം കുറച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Mar 24, 2020
പരിയാരം 
കണ്ണൂർ ഗവ. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ ചൊവ്വാഴ്ചമുതൽ ഒപി പരിശോധന രാവിലെ എട്ടുമുതൽ പത്തു വരെ രണ്ട്‌ മണിക്കൂർ മാത്രമായിരിക്കുമെന്ന്  പ്രിൻസിപ്പൽ ഡോ. എൻ റോയ്‌ അറിയിച്ചു. കോവിഡ്‌ –-19ന്റെ സാഹചര്യത്തിൽ ആശുപത്രിയിലെ തിരക്ക്‌ ക്രമീകരിക്കുന്നതിനാണ്‌ ഒപി സമയം ചുരുക്കുന്നത്‌.  ഞായർ ഒഴികെയുള്ള ദിവസങ്ങളിൽ എല്ലാ ഒപികളും  ക്രമീകരണത്തോടെ  പ്രവർത്തിക്കും. 
അത്യാവശ്യമല്ലാത്ത സാഹചര്യത്തിൽ ആശുപത്രി സന്ദർശനം ഒഴിവാക്കണം. 
കോവിഡ്‌ –-19 ചികിത്സതേടി എത്തുന്നവർ പ്രത്യേകം ക്രമീകരിച്ച കോവിഡ്‌ ട്രയാജ്‌ സെന്ററിൽമാത്രം എത്തണമെന്ന്‌ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രധാന വാർത്തകൾ
 Top