25 November Wednesday
കണ്ണൂർ കോർപ്പറേഷൻ

കഴിവുറ്റ സംഘാടകൻ, മികവുറ്റ അഭിഭാഷകൻ

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

കോർപറേഷൻ തെക്കി ബസാർ ഡിവിഷൻ എൽഡിഎഫ്‌ സ്ഥാനാർഥി അഡ്വ. പി കെ അൻവർ ആനക്കുളം ഭാഗത്ത്‌ പ്രചാരണത്തിനിടെ വീട്ടമ്മയോട്‌ വോട്ടഭ്യർഥിക്കുന്നു

കണ്ണൂർ
തലശേരി മുബാറക് ഹൈസ്കൂളിൽ പഠിക്കുമ്പോൾ എസ്എഫ്ഐക്ക് ചരിത്രവിജയം നേടിക്കൊടുക്കാൻ സാധിച്ചിടത്തുനിന്ന്‌ ആരംഭിച്ചതാണ് പി കെ അൻവറിന്റെ  രാഷ്ട്രീയജീവിതം. കണ്ണൂർ കോർപ്പറേഷൻ തെക്കീബസാർ ഡിവിഷനിൽ എൽഡിഎഫ്‌ സ്ഥാനാർഥിയായി മത്സരിക്കുന്ന അഡ്വ. പി കെ അൻവറിന്‌ പൊതുരംഗത്തെ വർഷങ്ങളായുള്ള അനുഭവക്കരുത്തുതന്നെയാണ്‌ കൈമുതൽ. 
    അഭിഭാഷകനായും പൊതുപ്രവർത്തകനായും വർഷങ്ങളായി കണ്ണൂരിൽ പ്രവർത്തിക്കുന്ന അൻവർ എവർക്കും സുപരിചിതനാണ്. ‌  എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും നേതാവായി ജില്ലയിൽ നിരവധി പ്രക്ഷോഭ ങ്ങളുടെ മുൻനിരയിൽ ഉണ്ടായിരുന്നു.     അഡീഷണൽ ഗവ. പ്ലീഡർ ആൻഡ്‌ പബ്ലിക്ക് പ്രോസിക്യൂട്ടർ സ്ഥാനം രാജിവച്ചാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 2005 മുതൽ  -2010 വരെ  കണ്ണൂർ നഗരസഭയുടെ പ്രതിപക്ഷ നേതാവായി പ്രവർത്തിച്ച കാലയളവിൽ  ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ്‌ നടത്തിയത്‌. എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗം, ഡിവൈഎഫ്ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം, ബ്ലോക്ക് വൈസ് പ്രസിഡന്റ്  എന്നീനിലകളിലും പ്രവർത്തിച്ചു. 
പറശ്ശിനിക്കടവ് വിസ്മയ പാർക്ക് സ്ഥാപക ഡയറക്ടർ, കണ്ണൂർ ടൗൺ സർവീസ് ബാങ്ക് ഡയറക്ടർ എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. സിപിഐ എം  കണ്ണൂർ ടൗൺ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ലാ ട്രഷററും സംസ്ഥാന കൗൺസിൽ അംഗവുമാണ്‌. അഖിലേന്ത്യാ ഐക്യദാർഢ്യ സമാധാന സമിതി ജില്ലാ ട്രഷററായും പ്രവർത്തിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top