30 November Monday
‘അനന്തരം കൃഷ്‌ണേട്ടൻ’ പറഞ്ഞു

തിരിച്ചറിവാണ്‌ പ്രധാനം

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

‘അനന്തരം കൃഷ്‌ണേട്ടൻ’ ടെലി നാടകത്തിൽനിന്ന്‌

കണ്ണൂർ

‘‘എന്ത്‌  മണ്ണാങ്കട്ടയാണ്‌  ഈ സർക്കാർ ചെയ്യുന്നത്‌’’ എതുവിഷയം വന്നാലും കൃഷ്‌ണേട്ടന്റെ സംസാരം ചെന്നെത്തുന്നത്  ഈ ചോദ്യത്തിലാണ്‌. ഇടതുവിരോധം രക്തത്തിൽ അലിഞ്ഞുപോയ കൃഷ്‌ണേട്ടനോട്‌ തർക്കിച്ച്‌ മകൻ ശിവന്‌ മടുത്തു. 
പക്ഷെ  സ്വന്തം ജീവിതത്തിൽ വന്ന പ്രതിസന്ധികളാണ്‌ കൃഷ്‌ണേട്ടന്‌ പലതും തിരിച്ചറിയാൻ സഹായിച്ചത്‌. പുരോഗമന കലാസാഹിത്യസംഘം കൂത്തുപറമ്പ്‌ മേഖലാ കമ്മിറ്റി ഒരുക്കിയ  ടെലി നാടകം പറയുന്നത്‌ ചുറ്റും നടക്കുന്നത്‌ കണ്ടില്ലെന്ന്‌ നടിക്കുന്ന മനുഷ്യരെക്കുറിച്ചാണ്‌. ഡോ. ജെയിംസ്‌ പോളാണ്‌ രചനയും സംവിധാനവും. കൊറോണ മുൻകരുതലെന്ന നിലയിൽ പുറത്തേക്കിറങ്ങരുതെന്ന  നിർദേശംപോലും  തട്ടിപ്പാണെന്ന്‌ കുറ്റപ്പെടുത്തുകയാണ്‌ കൃഷ്‌ണേട്ടൻ. 
ഗുജറാത്തിൽനിന്നെത്തിയ മകനെ ക്വാറന്റൈനിൽ നിർത്തിച്ചതിനും സർക്കാരിന്‌ പഴി. പെൻഷൻ കൂടിയതിനെക്കുറിച്ചും മുടങ്ങാതെ സൗജന്യ അരിയും  കിറ്റും കിട്ടിയതിനെക്കുറിച്ചുമൊന്നും കൃഷ്‌ണേട്ടൻ നല്ലതുപറയില്ല. 
മാസ്‌ക്‌ പോലും വെക്കാതെയുള്ള നടത്തം  കൃഷ്‌ണേട്ടനെ കോവിഡ്‌ രോഗിയാക്കിയപ്പോഴാണ്‌ എല്ലാം മാറിമറിഞ്ഞത്‌. ആശുപത്രിയിൽ കിട്ടിയ ചികിത്സയും പരിചരണവുംകൊണ്ട്‌ സർക്കാരിന്റെ കരുതൽ  കൃഷ്‌ണേട്ടൻ നേരിട്ടറിയുകയായിരുന്നു. 
വിനോദ്‌ നരോത്ത്‌, ശ്രീലക്ഷ്‌മി, മനോജ്‌ മണ്ടോടി, സിജേഷ്‌ പൂക്കോട്‌, വിസ്‌മയ, സ്‌നേഹ, കെ വി രതീശൻ, സുബീഷ്‌ എന്നിവരാണ്‌ അഭിനയിച്ചത്‌.  ക്യാമറയും എഡിറ്റിങ്ങും സജി തൃക്കണ്ണാപുരം. സംഗീതം രതീശൻ. കലാസംവിധാനം അനൂട്ടി.  സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജൻ നാടകത്തിന്റെ റിലീസിങ്‌ നിർവഹിച്ചു. 
എൻ കെ ശ്രീനിവാസൻ അധ്യക്ഷനായി. പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി എം കെ മനോഹരൻ, സിപിഐ എം ഏരിയാ സെക്രട്ടറി കെ ധനഞ്ജയൻ, ഡോ. ജെയിംസ്‌ പോൾ, കലാമണ്ഡലം മഹേന്ദ്രൻ,  സി സി സഹിൽ രാജ്, എം കെ വിനോദ്‌കുമാർ,  ടി ലതേഷ്  ‌എന്നിവർ സംസാരിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top