25 November Wednesday

തളിപ്പറമ്പിൽ കോൺഗ്രസിൽ വിമതപ്പട

വെബ് ഡെസ്‌ക്‌Updated: Monday Nov 23, 2020

തളിപ്പറമ്പ്

തളിപ്പറമ്പ് നഗരസഭയിൽ നിരവധി വാർഡുകളിൽ കോൺഗ്രസിന‌് ഭീഷണിയായി വിമതന്മാർ.  കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥികൾ ജയിച്ച വാർഡുകളിലാണ്  കൂടുതൽ വിമതർ. പാളയാട് വാർഡിൽ മുൻ കെപിസിസി അംഗം കല്ലിങ്കീൽ പത്മനാഭനെതിരെ  മുൻ കോൺഗ്രസ് മണ്ഡലം സെക്രട്ടറി അഡ്വ. വിനോദ് രാഘവനും പത്രിക നൽകിയിട്ടുണ്ട്. തളിപ്പറമ്പ് സർവീസ് സഹകരണ ബാങ്കിലെ അനധികൃത വായ്‌പ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിലാണ് അഡ്വ. വിനോദ് രാഘവൻ മത്സരിക്കുന്നത്. സിപിഐയിലെ സി ലക്ഷ്മണനാണ് എൽഡിഎഫ് സ്ഥാനാർഥി. പൂക്കോത്ത് തെരു വാർഡിൽ കോൺഗ്രസ് മുൻ ബൂത്ത് പ്രസിഡന്റ് പൊട്ട്യാമ്പി രാഘവനാണ‌്  കോൺഗ്രസ് നേതാവും മുൻ കൗൺസിലറുമായ കെ രമേശെനെതിരെ വിമതസ്ഥാനാർഥിയായത്‌. വാർഡിൽ  വർഷങ്ങളായി കുടുംബാംഗങ്ങൾ മത്സരിക്കുന്നതിൽ പ്രമതിഷേധിച്ചാണ്‌ രാഘവൻ രംഗത്തിറങ്ങിയത്‌. നേതാജി വാർഡിൽ കോൺഗ്രസ് സ്ഥാനാർഥി സി പി മനോജിനെതിരെ മുൻ നഗരസഭാ സെക്രട്ടറിയും യുഡിഎഫ് അനുകൂല സർവീസ് സംഘടനാ നേതാവുമായ ടി ടി മാധവനും മത്സരിക്കുന്നു. യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരൻ മത്സരിക്കുന്ന രാജരാജേശ്വര വാർഡിൽ  കോൺഗ്രസ് പ്രവർത്തകൻ തറച്ചാണ്ടി മധുസൂദനനാണ് വിമതൻ. എൽഡിഎഫിലെ പി ഗോപിനാഥനും ബിജെപി സ്ഥാനാർഥിയായി പ്രീതകുമാരിയും രംഗത്തുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top