30 November Monday

നേട്ടങ്ങളുടെ കരുത്തുമായി

വെബ് ഡെസ്‌ക്‌Updated: Friday Oct 23, 2020
കൂത്തുപറമ്പ് പഞ്ചായത്ത്  നിലവിൽ വന്നത് 1939 ലാണ്. കൂത്തുപറമ്പ് റവന്യൂ വില്ലേജായിരുന്നു  പ്രവർത്തന പരിധി.  1953ൽ  രഹസ്യ ബാലറ്റിലൂടെ നടന്ന തെരഞ്ഞെടുപ്പിൽ  കെ കെ നായർ പ്രസിഡന്റായി. 1990ൽ നഗരസഭയായി ഉയർത്തി.  സുകുമാരൻ ചെയർമാനും എം പി മറിയംബീവി വൈസ് ചെയർപേഴ്സണുമായ നഗരസഭയിൽ ആകെയുള്ള 28 കൗൺസിലർമാരിൽ 27 പേരും എൽഡിഎഫ്‌ അംഗങ്ങളാണ്‌. 
വികസന കാര്യങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേയുള്ള പ്രവർത്തനമാണ്‌ നടത്തിയത്‌. എല്ലാ മേഖലയിലും വികസനമെത്തിക്കാൻ ഭരണസമിതിക്ക്‌ സാധിച്ചു.  പുതിയ ബസ്‌സ്‌റ്റാൻഡ്‌ കെട്ടിടത്തിന്‌ പത്തര ഏക്കർ സ്ഥലമേറ്റെടുത്ത്‌ ശിലയിട്ടു. ടൗൺഹാൾ പുതുക്കി പണിയാൻ നിലവിലുള്ള പഴയ കെട്ടിടം പൊളിച്ച് മാറ്റി പുതിയതിന്‌ ശിലയിട്ടു, ബസ് സ്റ്റാൻഡിനകത്ത് ആധുനിക കംഫർട്ട് സ്റ്റേഷൻ നിർമിക്കുകയും അതിന്റെ ചുമതല കുടുംബശ്രീയെ ഏൽപ്പിക്കുകയും ചെയ്തു.  സംസ്ഥാന സർക്കാരിന്റെ ജനകീയ ഹോട്ടൽ കുടുംബശ്രീ സഹായത്തോടെ ആരംഭിച്ചു.  നഗരസഭാ സ്റ്റേഡിയം പൂർത്തീകരണ ഘട്ടത്തിലാണ്‌. ജനകീയ സഹകരണത്തോടെ താലൂക്ക് ആശുപത്രിയിൽ നടപ്പിലാക്കിയ ഡയാലിസിസ് യൂണിറ്റ്,  ഷീ ലോഡ്ജ്, ആധുനിക ഫ്രണ്ട് ഓഫീസ് സംവിധാനം എന്നിവയും പ്രധാന നേട്ടങ്ങൾ.  ഗ്രാമീണതയും നഗര സ്വഭാവവും ഒരുപോലുള്ള  നഗരസഭയെ നിരവധി പദ്ധതികളിലൂടെ ഏറെ മുന്നിലെത്തിക്കാൻ എൽഡിഎഫ്‌  ഭരണസമിതിക്കായി.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top