20 October Tuesday

എ കെ ജി ഹെൽത്ത്‌ കെയർ ആരംഭിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 23, 2020

എ കെ ജി ഹെൽത്ത്‌ കെയർ കണ്ണൂർ പള്ളിക്കുന്നിൽ ടി ഐ മധുസൂദനൻ ഉദ്‌ഘാടനം ചെയ്യുന്നു.

 കണ്ണൂർ

എ കെ ജി ആശുപത്രിയുടെ പുതിയ സംരംഭമായ എ കെ ജി ഹെൽത്ത്‌ കെയർ കണ്ണൂർ പള്ളിക്കുന്നിൽ പ്രവർത്തനം തുടങ്ങി. ന്യൂറോ ഫിസിയോതെറാപ്പി, വിവിധ സ്‌പെഷ്യാലിറ്റി–- സൂപ്പർ സ്‌പെഷ്യാലിറ്റി ഡോക്ടർമാരുടെ ഒപി വിഭാഗം, നീതി മെഡിക്കൽ സ്‌റ്റോർ, ക്ലിനിക്കൽ ലാബ്‌ എന്നിവയാണ്‌ ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്‌. 
എ കെ ജി ആശുപത്രിയിലെ ഡോക്ടർമാരുടെയും മറ്റ്‌ ഡോക്ടർമാരുടെയും സേവനം ഒപിയിൽ ലഭ്യമാകും. രാവിലെ ഒമ്പതുമുതൽ എട്ടുവരെയാണ്‌ പ്രവർത്തന സമയം. 
ഹെൽത്ത്‌ കെയർ സെന്റർ ആശുപത്രി പ്രസിഡന്റ്‌  ടി ഐ മധുസൂദനൻ ഉദ്‌ഘാടനം ചെയ്‌തു. 
മെഡിക്കൽ ഡയറക്ടർ ഡോ. കെ പി ബാലകൃഷ്‌ണപൊതുവാൾ, ഹെൽത്ത്‌ ഇൻസ്‌റ്റിറ്റ്യൂട്ട്‌ പ്രിൻസിപ്പൽ ഡോ. കാമരാജ്‌, ഭരണസമിതി അംഗങ്ങൾ, ജനപ്രതിനിധികൾ, ഡോക്ടർമാർ, ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. ഫോൺ: 7034762203.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top