15 October Tuesday

ഡിവൈഎഫ്‌ഐ ഇടപെടൽ ഓണം ഫെയർ പ്രവേശന ഫീസ്‌ കുറച്ചു

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കണ്ണൂർ
പൊലീസ്‌ മൈതാനിയിലെ ഓണം ഫെയറിൽ പ്രവേശന ഫീസ്‌ കുറച്ചു.  ഡിവൈഎഫ്‌ഐ നടത്തിയ സമരത്തെ തുടർന്നാണ്‌  ഫീസ്‌ കുറയ്‌ക്കാൻ തീരുമാനിച്ചത്‌. കലക്ടർ ടി വി സുഭാഷിന്റെ നിർദേശത്തെ തുടർന്ന്‌ കണ്ണൂർ തഹസിൽദാർ വി എം സജീവന്റെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിലാണ്‌ ഇതു സംബന്ധിച്ച്‌ തീരുമാനമായത്‌.  മുതിർന്നവരുടെ പ്രവേശന ഫീസ്‌ 90 രൂപയും അഞ്ച്‌ വയസ്‌ മുതലുള്ള കുട്ടികളുടെ ഫീസ്‌ 50 രൂപയുമായിരിക്കും.
നേരത്തെ മൂന്ന്‌  വയസ്സുമുതലുള്ള കുട്ടികളുടെ പ്രവേശന ഫീസ്‌   100 രൂപയും മുതിർന്നവരുടെ ഫീസ്‌ 120 രൂപയായിരുന്നു. കണ്ണൂർ പൊലീസ്‌ മൈതാനയിൽ ഓണാഘോഷങ്ങളുടെ ഭാഗമായി ബംഗളൂരുവിലെ ഫൺ വേൾഡ്‌ ആൻഡ്‌ റിസോർട്‌സ്‌ ഇന്ത്യയാണ്‌  ‘ഓണം ഫെയർ 2019’ എന്ന ഷോപ്പിങ്‌ കം എന്റർടൈൻമെന്റ്‌ എക്‌സിബിഷൻ നടത്തുന്നത്‌. ഫീസ്‌ സംബന്ധിച്ച്‌ വ്യാപക പരാതി ഉയർന്നതിനെ തുടർന്നാണ്‌ ഡിവൈഎഫ്‌ഐ പ്രശ്‌നത്തിൽ ഇടപെട്ടത്‌. 
ചർച്ചയിൽ ഫെയറിന്റെ പ്രതിനിധികളായ പി വി രാധാകൃഷ്‌ണൻ, മനോജ്‌, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ മനു തോമസ്‌, സെക്രട്ടറി എം ഷാജർ, സരിൻ ശശി എന്നിവർ  പങ്കെടുത്തു.
ആവശ്യങ്ങൾ അംഗീകരിച്ചതിനാൽ സമരം അവസാനിപ്പിച്ചതായി ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top