24 October Thursday

ജില്ലാ ക്രൈംബ്രാഞ്ച്‌, ട്രെയിനിങ്‌ സെന്റർ കെട്ടിടങ്ങളുടെ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
കണ്ണൂർ
പുതുതായി നിർമിച്ച ക്രൈംബ്രാഞ്ച്‌ ഓഫീസ്‌, ജില്ലാ പൊലീസ്‌ ട്രെയിനിങ്‌ സെന്റർ, പൊലീസ്‌ ടെലികമ്യൂണിക്കേഷൻ യൂണിറ്റ്‌ കെട്ടിടങ്ങൾ ശനിയാഴ്‌ച മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്യും. 
വീഡിയോ കോൺഫറൻസിങ്ങിലൂടെ പയ്യന്നൂർ, കൊളവല്ലൂർ ഡോഗ്‌ സ്‌ക്വാഡ്‌ ഉപകേന്ദ്രങ്ങളുടെ ഉദ്‌ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. 
പകൽ 11ന്‌ ജില്ലാ പൊലീസ്‌ ആസ്ഥാനത്ത്‌ നടക്കുന്ന ചടങ്ങിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും. മന്ത്രിമാരായ ഇ പി ജയരാജൻ, കെ കെ ശൈലജ, എംപിമാരായ കെ സുധാകരൻ, കെ കെ രാഗേഷ്‌, ഡിജിപി ലോക്‌നാഥ്‌ ബെഹ്‌റ തുടങ്ങിയവർ പങ്കെടുക്കും. 
പ്രധാന വാർത്തകൾ
 Top