18 September Wednesday

ഡോഗ് സ്‌ക്വാഡ് യൂണിറ്റ് ഉദ്ഘാടനം 24ന് പൊലീസ് കണ്‍ട്രോള്‍ റൂം കെട്ടിട നിർമാണം അവസാന ഘട്ടത്തിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 23, 2019
പയ്യന്നൂർ
പയ്യന്നൂരിൽ  തുടങ്ങുന്ന ഡോഗ് സ്‌ക്വാഡ് യൂണിറ്റ‌്  ശനിയാഴ‌്ച രാവിലെ പത്തിന‌് മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ‌്ഘാടനം ചെയ്യും.
 കണ്ണൂർ വിജിലൻസ‌് ഓഫീസ‌് പുതിയ കെട്ടിടമുൾപ്പെടെ നാലോളം  ഓഫീസുകളുടെ ഉദ‌്ഘാടനമാണ‌് കണ്ണൂരിൽനിന്ന്‌ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നത‌്. ഡോഗ് സ്‌ക്വാഡ് യൂണിറ്റിൽ രണ്ട‌് പൊലീസ് നായകളെയും സേനാംഗങ്ങളെയും നിയമിക്കും. പൊലീസ‌് സ്‌റ്റേഷൻ മൈതാനിയിൽ  കെട്ടിട നിർമാണം പൂർത്തിയായി.  
പയ്യന്നൂരിൽ അനുവദിച്ച  പൊലീസ് കൺട്രോൾ റൂമിന‌് ആവശ്യമായ സേനാംഗങ്ങളെ നിയമിച്ചു. പയ്യന്നൂർ  സർക്കിൾ ഇൻസ‌്പെക്ടർ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ‌് കൺട്രോൾ റൂമിനായി അറ്റകുറ്റപ്പണി നടത്തി വിപുലീകരിച്ച‌് നൽകുന്നത‌്. മൂന്ന‌് എസ‌്ഐ, മൂന്ന‌് എഎസ‌്ഐ, നാല‌് വനിതകൾ ഉൾപ്പെടെ 24 സേനാംഗങ്ങൾ എന്നിവരെ  നിയമിച്ച‌് കൺട്രോൾ റൂമിന്റെ പ്രവർത്തനം തുടങ്ങി.  
കൺട്രോൾ റൂമിന്റെ ചുമതല വഹിക്കുന്നതിന്‌ സിഐയെയും ടെക‌്നീഷ്യൻ സ‌്റ്റാഫിനെയും ഉടൻ അനുവദിക്കും. കൺട്രോൾ റൂമിനായി ഒരു വാഹനം നേരത്തെ അനുവദിച്ചിരുന്നു. 
പ്രധാന വാർത്തകൾ
 Top