06 July Wednesday

പി കൃഷ്ണപിള്ള സ്മാരക മന്ദിരം ഉദ്ഘാടനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

നിടിയേങ്ങ പി കൃഷ്ണപിള്ള സ്മാരക മന്ദിരം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു

 ശ്രീകണ്ഠപുരം

സിപിഐ എം നിടിയേങ്ങ ബ്രാഞ്ച് ഓഫീസായ പി കൃഷ്ണപിള്ള സ്മാരക മന്ദിരത്തിന്റെ  ഉദ്ഘാടനം സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ നിർവഹിച്ചു.  ഏരിയാസെക്രട്ടറി എം സി രാഘവൻ അധ്യക്ഷനായി. നിടിയേങ്ങ എ കെ ജി നഗറിൽ  രണ്ടു നിലകളിലായാണ് കെട്ടിടം നിർമിച്ചത്‌.   
രണ്ടാം നിലയിലെ പി വി നാരായണൻ സ്മാരക ഹാളിന്റെ  ഉദ്ഘാടനം  ജില്ലാ സെക്രട്ടറി എം വി ജയരാജൻ നിർവഹിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം പി വി ഗോപിനാഥ് എസ്എസ്എൽസി, പ്ലസ് ടു വിജയികളെ അനുമോദിച്ചു. പി വി ശോഭന, ടി കെ പ്രകാശൻ എന്നിവർ സംസാരിച്ചു. വി ഷിജിത്ത് സ്വാഗതവും എം ചന്ദ്രൻ നന്ദിയും പറഞ്ഞു. തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top