06 July Wednesday

അഗ്നിപഥിനെതിരെ അലയടിച്ച്‌ യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Thursday Jun 23, 2022

 

കണ്ണൂർ
‘യുവജനങ്ങളെ   വഞ്ചിക്കുന്ന അഗ്നിപഥ്‌ പദ്ധതി പിൻവലിക്കുക’ മുദ്രാവാക്യമുയർത്തി   എൽഡിവൈഎഫ് കണ്ണൂർ ഹെഡ്‌പോസ്‌റ്റോഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി വസീഫ്‌ ഉദ്‌ഘാടനംചെയ്‌തു.  
അഗ്നിപഥിനെതിരെ രാജ്യത്തെ യുവാക്കൾ ഐതിഹാസിക സമരത്തിനാണ്‌ തുടക്കംകുറിച്ചതെന്ന്‌ അദ്ദേഹം പറഞ്ഞു.  സേനയിൽ ജോലി കാത്തിരിക്കുന്ന യുവാക്കളെ  കേന്ദ്രം കബളിപ്പിക്കുകയാണ്‌. ഏതു മാനദണ്ഡം ഉപയോഗിച്ചാണ്‌ 45,000 പേരെ തെരഞ്ഞെടുക്കുകയെന്നും അതിൽ 25 ശതമാനം പേരെ സ്ഥിരപ്പെടുത്തുകയെന്നും ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ഇന്ത്യൻ യുവതയുടെ സമരത്തിനു മുന്നിൽ മോദി സർക്കാർ മുട്ടുമടക്കുമെന്നും അദ്ദേഹം പറഞ്ഞു. 
എഐവൈഎഫ്‌ ജില്ലാ സെക്രട്ടറി കെ വി രജീഷ്‌ അധ്യക്ഷനായി.  യുവജനതാദൾ എസ്‌ ജില്ലാ പ്രസിഡന്റ്‌ കെ ടി രാഗേഷ്‌, എൽവൈജെഡി  പ്രസിഡന്റ്‌ കെ പി റനിൽ, കെഎസ്‌യു (എസ്‌) സംസ്ഥാനപ്രസിഡന്റ്‌ റനീഷ്‌ മാത്യു, നാഷണലിസ്‌റ്റ്‌ യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ഒ ടി സുജേഷ്‌, എഐവൈഎഫ്‌ ജില്ലാ പ്രസിഡന്റ്‌  കെ ആർ ചന്ദ്രകാന്ത്‌, ഡിവൈഎഫ്‌ഐ ജില്ലാ ട്രഷറർ മുഹമ്മദ്‌ അഫ്‌സൽ തുടങ്ങിയവർ സംസാരിച്ചു. ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ്‌ സരിൻ ശശി സ്വാഗതവും പി പി  അനിഷ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top