25 July Sunday

ഇന്ധനവില വർധന: മത്സ്യത്തൊഴിലാളികൾ 
പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 23, 2021
തിരുവനന്തപുരം
മണ്ണെണ്ണ, ഡീസൽ വില വർധനവിനെതിരെ കേന്ദ്ര സർക്കാർ ഓഫീസുകൾക്കുമുന്നിൽ മത്സ്യത്തൊഴിലാളികൾ  പ്രതിഷേധിച്ചു. തൊഴിലാളി ജീവിതം ദുരിതക്കയത്തിലാക്കുന്ന കേന്ദ്ര നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സിഐടിയു) നേതൃത്വത്തിലായിരുന്നു സമരം. മീൻപിടിത്തത്തിന്‌ ആവശ്യമായ മണ്ണെണ്ണ ക്വോട്ട വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നടപടി തിരുത്തണമെന്നും മത്സ്യതൊഴിലാളികൾ ആവശ്യപ്പെട്ടു. 
തിരുവനന്തപുരത്ത്‌ ജനറൽ പോസ്റ്റ്‌ ഓഫീസിനുമുന്നിൽ ഫെഡറേഷൻ ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ എംഎൽഎ ധർണ  ഉദ്‌ഘാടനം ചെയ്തു.
ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുന്നിലും മത്സ്യത്തൊഴിലാളി കേന്ദ്രങ്ങളിലുമാണ്  സമരം. കണ്ണൂർ ഹെഡ് പോസ്‌റ്റോഫീസിന് മുന്നിൽ  സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഉ്ദഘാടനം ചെയ്തു. പി എ രഘുനാഥ്  അധ്യക്ഷനായി.
 കെ വസന്തൻ, കെ കെ അബ്ദുൾ സലാം, യു പുഷ്പരാജ് എന്നിവർ സംസാരിച്ചു. ചെറുകുന്ന് ടെലഫോൺ എക്സ്ചേഞ്ചിൽ സമരം  സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്തു. പി കെ സത്യൻ, ഒ വി പവിത്രൻ, എം വി ബാലൻ എന്നിവർ സംസാരിച്ചു.  പയ്യന്നൂർ പാലക്കോട് ഫിഷ് ലാന്റിങ്‌ സെന്ററിൽ  യൂണിയൻ ജില്ലാ സെക്രട്ടറി എൻ പി ശ്രീനാഥ് ഉദ്ഘാടനം ചെയ്തു. അഡ്വ. പി സന്തോഷ്, കെ കെ ഗംഗാധരൻ, കെ നാരായണൻ എന്നിവർ സംസാരിച്ചു. പഴയങ്ങാടി പോസ്‌റ്റോഫീസിന് മുന്നിൽ  സിപിഐ എം മാടായി ഏരിയാ സെക്രട്ടറി കെ പത്മനാഭനും  മീത്തലെ പീടികയിൽ മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന ജോ.  സെക്രട്ടറി സി പി കുഞ്ഞിരാമനും തലശേരി ടെലഫോൺ ഭവന്റെ മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരനും  മുഴപ്പിലങ്ങാട് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം എൻ ചന്ദ്രനും ഉദ്ഘാടനം ചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top