14 December Saturday

വാഹനം തടഞ്ഞ‌് കവർച്ച: 2 ആർഎസ്എസ്സുകാർ കൂടി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019
പാനൂർ
വാഹനം തടഞ്ഞു നിർത്തി പണം കവർന്ന കേസിൽ രണ്ട‌് ആർഎസ്എസ്സുകാരെ കൂടി  അറസ്റ്റു ചെയ്തു. മട്ടന്നൂർ നെല്ലൂത്തിയിൽ കോങ്ങാടന്റെവിടെ പ്രസാദ് (32), പാനൂർ കെ സി മുക്കിൽ കുവ്വന്റെ വളപ്പിൽ ആദർശ് (20)എന്നിവരെയാണ് ശനിയാഴ്ച പാനൂർപൊലീസ് അറസ്റ്റ‌് ചെയ്തത്. പാലക്കൂൽ കണ്ണൻ പീടികയിൽ ഈരായിന്റവിടെ സുബീഷ് (30), മൊട്ടെമ്മൽ കുനിയിൽ ആഷിഖ് (23)എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തിരുന്നു. കോഴിക്കോട് കൊടുവള്ളി സ്വദേശിയായ ഷമീറിന്റെയും അബ്ദുറഹ്മാന്റെയും പരാതിയിൽ ഇൻസ്പെക്ടർ ടി പി ശ്രീജിത്തിന്റെ അന്വേഷണത്തിലാണ്  ആർഎസ്എസ്സുകാർ  വലയിലാവുന്നത്. വാഹനം തടഞ്ഞു നിർത്തി പത്ത‌് ലക്ഷം രൂപയോളം കവർന്നതായാണ് പരാതി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top