02 June Tuesday
തൊഴിൽ നിയമ അട്ടിമറി

തൊഴിലാളി പ്രതിഷേധമിരമ്പി

വെബ് ഡെസ്‌ക്‌Updated: Saturday May 23, 2020

ട്രേഡ്‌ യൂണിയൻ സംയുക്തസമര സമിതി കണ്ണൂർ ഹെഡ്‌ പോസ്‌റ്റോഫീസിന്‌ മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂർ 

തൊഴിൽ നിയമങ്ങൾ അട്ടിമറിച്ച് തൊഴിലാളികളെ അടിമകളാക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ട്രേഡ് യൂണിയൻ സംയുക്ത സമിതി  നേതൃത്വത്തിൽ ജില്ലയിൽ 1128 കേന്ദ്രങ്ങളിൽ പ്രതിഷേധം സംഘടിപ്പിച്ചു. 
കണ്ണൂർ ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനംചെയ്തു. ഐഎൻടിയുസി ദേശീയ സെക്രട്ടറി കെ സുരേന്ദ്രൻ,  എഐടിയുസി ജില്ലാ സെക്രട്ടറി സി പി സന്തോഷ്‌ കുമാർ, എം ഉണ്ണികൃഷ്‌ണൻ (ഐഎൻഎൽസി), എം കെ ജയരാജൻ, ജിജി തോമസ്‌ എന്നിവർ സംസാരിച്ചു.
ആർഎസ് പോസ്റ്റോഫീസിനു മുന്നിൽ എസ് ടി യു ദേശീയ വൈസ് പ്രസിഡന്റ് എം എ കരീം ഉദ്ഘാടനംചെയ്തു. റെയിൽവേ സ്റ്റേഷനു മുന്നിൽ എം വി ജയരാജൻ ഉദ്ഘാടനംചെയ്തു. പാസ്പോർട്ട് ഓഫീസിനുമുന്നിൽ കെ അശോകൻ ഉദ്ഘാടനംചെയ്തു. ടെലിഫോൺ ഭവന് മുന്നിൽ താവം ബാലകൃഷ്ണനും പിഎഫ്‌  ഓഫീസിനുമുന്നിൽ കെ പി സുധാകരനും ഉദ്ഘാടനംചെയ്തു. 
 പയ്യന്നൂർ പോസ്റ്റ് ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ പ്രസിഡന്റ്‌ സി കൃഷ്ണൻ എംഎൽഎ ഉദ്ഘാടനംചെയ്തു.  കൂത്തുപറമ്പ്‌ ബിഎസ്‌എൻഎൽ ഓഫീസിനു മുന്നിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉദ്‌ഘാടനംചെയ്‌തു.
ജില്ലയിലെ വാട്ടർ അതോറിറ്റി ജീവനക്കാർ വിവിധ ഓഫീസുകൾക്കു മുന്നിൽ പ്രകടനം നടത്തി. കണ്ണൂരിൽ എം ശ്രീധരൻ സംസാരിച്ചു. സ്വകാര്യ ബസ്‌ ജീവനക്കാരും പ്രതിഷേധത്തിൽ അണിചേർന്നു. കണ്ണൂർ മുനിസിപ്പൽ ബസ്‌സ്‌റ്റാൻഡിൽ സി എച്ച്‌ ലക്ഷ്‌മണൻ ഉദ്‌ഘാടനംചെയ്‌തു. എൽഐസി ജീവനക്കാരും പ്രതിഷേധിച്ചു. കണ്ണൂരിൽ കെ ബാഹുലേയനും എം കെ പ്രേംജിത്തും സംസാരിച്ചു. കണ്ണൂർ കെഎസ്‌ആർടിസിയിൽ എംപ്ലോയീസ്‌ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി രാജീവൻ ഉദ്‌ഘാടനംചെയ്‌തു. 
കേന്ദ്ര ജീവനക്കാരുടെ കൊൺഫെഡറേഷൻ വിവിധ ഓഫീസുകൾക്കു മുന്നിൽ പ്രതിഷേധിച്ചു. കണ്ണൂർ ഹെഡ്‌പോസ്‌റ്റ്‌ ഓഫീസിനു മുന്നിൽ ജില്ലാ സെക്രട്ടറി അനു കവിണിശേരി, എൻഎഫ്‌പിഇ കൺവീനർ എ പി സുജികുമാർ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top