27 May Wednesday

കണ്ണൂരില്‍ 4 പേര്‍ക്ക് കൂടി കൊറോണ

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
കണ്ണൂർ 
ജില്ലയിൽ ഞായറാഴ്ച നാലുപേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചതായി കലക്ടർ അറിയിച്ചു. ഇതിനുപുറമെ ശനിയാഴ്ച എറണാകുളത്ത് വൈറസ് ബാധ സ്ഥിരീകരിച്ച മൂന്നുപേർ കണ്ണൂർ സ്വദേശികളാണ്. അതോടെ നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചവരുടെ കണ്ണൂർ ജില്ലക്കാരുടെ എണ്ണം പത്തായി.
20ന് ദുബായിൽനിന്ന് എമിറേറ്റ്സിന്റെ ഇകെ -566 വിമാനത്തിൽ ബംഗളൂരുവിലെത്തിയ   ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. വൈറസ് ബാധ സംശയിച്ചതിനെ തുടർന്ന് ബാംഗളുരു രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ സാംപിൾ പരിശോധനയ്ക്കുശേഷം അഞ്ചുപേർക്കൊപ്പം അവിടെനിന്ന് ടെംപോ ട്രാവലർ വഴി കണ്ണൂരിലെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനാഫലം പോസിറ്റീവായതിനെ തുടർന്ന് അദ്ദേഹത്തെ തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 17ന് ദുബായിൽനിന്ന് കരിപ്പൂരിലെത്തിയ ആളാണ് കൊറോണ ബാധ സ്ഥിരീകരിക്കപ്പെട്ട മറ്റൊരാൾ. വീട്ടിൽ നിരീക്ഷണത്തിലായിരുന്ന ഇദ്ദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ ചികിത്സയിലാണിപ്പോൾ.
17ന് ദുബായിൽനിന്ന് കോഴിക്കോടെത്തിയശേഷം കൊറോണ ലക്ഷണങ്ങളെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ സാംപിൾ നൽകിയശേഷം അവിടെ അഡ്മിറ്റായതാണ് വൈറസ് ബാധ സംശയിച്ച മൂന്നാമത്തെ കണ്ണൂർ സ്വദേശി. ഇയാൾ ഇപ്പോഴും കോഴിക്കോട് മെഡിക്കൽ കോളേജിലാണ്‌. 
21ന് ദുബായിൽ‌നിന്ന് എറണാകുളം വിമാനത്താവളത്തിലെത്തിയ നാലാമത്തെയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. പരിശോധനാ ഫലം പോസിറ്റീവായതിനെ തുടർന്ന് ഇയാളെ തലശേരരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച എറണാകുളത്ത് കൊറോണ ബാധ സ്ഥിരീകരിച്ച മൂന്ന് കണ്ണൂർ സ്വദേശികളിൽ രണ്ടുപേർ ഇപ്പോൾ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
പ്രധാന വാർത്തകൾ
 Top