25 May Monday

പ്രതിരോധക്കോട്ട

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

ജനത കർഫ്യൂ ദിനത്തിൽ വിജനമായ കണ്ണൂർ നഗരം. കാൾടെക്‌സിൽനിന്നുള്ള ദൃശ്യം

കണ്ണൂൂർ
ജനത കർഫ്യുവിൽ ജില്ല നിശ്‌ചലം. കൊവിഡ്‌ വ്യാപനത്തിന്റെ പശ്‌ചാത്തലത്തിൽ ഗ്രാമങ്ങളും നഗരങ്ങളും ഒരുപോലെ പുറത്തിറങ്ങാതെ കർഫ്യുവുമായി സഹകരിച്ചു. ആശുപത്രിയടക്കമുള്ള അവശ്യസർവീസുകളുമായി ബന്ധപ്പെട്ടവർ മാത്രമാണ്‌ ഞായറാഴ്‌ച വീടുകളിൽ നിന്നിറങ്ങിയത്‌. ഞായറാഴ്‌ച രാവിലെ ഏഴുമുതൽ രാത്രി ഒമ്പതുവരെ ആളുകൾ പുറത്തിറങ്ങിയില്ല. കെഎസ്‌ആർടിസിയും സ്വകാര്യബസ്സുകളുമടക്കമുള്ള പൊതുഗതാഗതം  നിർത്തലാക്കിയിരുന്നു. സ്വകാര്യവാഹനങ്ങളും ഓടിയില്ല. റോഡുകളും ടൗണുകളും വിജനമായിരുന്നു. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും അടഞ്ഞുകിടന്നു. അത്യാവശ്യം മെഡിക്കൽ ഷോപ്പുകൾ മാത്രമാണ്‌ പ്രവർത്തിച്ചത്‌. പാൽ വിതരണകേന്ദ്രങ്ങളും പകൽ സമയത്ത്‌ തുറന്നില്ല.
 
 
പ്രധാന വാർത്തകൾ
 Top