30 May Saturday

തലശേരി ജനറലാശുപത്രിയിൽ ഒപി നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020
തലശേരി
തലശേരി ജനറൽ ആശുപത്രിയിൽ നിരീക്ഷണത്തിലുള്ളവർക്ക‌് കോവിഡ‌്ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ ഒപി നിയന്ത്രണം ഏർപ്പെടുത്തി. ഇഎൻടി, ഡെന്റൽ ഒപികൾ അടച്ചു.  മറ്റു ഒപികളിലും   നിയന്ത്രണമുണ്ട‌്. ചെറിയ അസുഖമുള്ള രോഗികൾ  പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ ആശ്രയിക്കണം. പിഎച്ച‌്സികളിൽനിന്ന‌് റഫർ ചെയ്യുന്ന രോഗികളെയാവും ജനറൽആശുപത്രിയിൽ പരിശോധിക്കുക. ഗുരുതര രോഗംബാധിച്ചവർക്ക‌് ഇത‌് ബാധകമല്ല. 
കൂടുതൽ ഡോക്ടർമാർക്കും നേഴ‌്സുമാർക്കും കോവിഡ‌് രോഗികളെ പരിചരിക്കേണ്ട സാഹചര്യത്തിലാണ‌് നിയന്ത്രണം ഏർപ്പെടുത്തിയത‌്. കോവിഡ‌് രോഗികളെ ചികിത്സിക്കാൻ ബേബിവാർഡുകൂടി ഐസൊലേഷൻ വാർഡാക്കി. വെന്റിലേറ്ററോടെയുള്ള ഐസിയു സൗകര്യവും ഏർപ്പെടുത്തി. 
ആശുപത്രിയിൽ നിരീക്ഷണത്തിലുള്ള രണ്ടുപേർക്കാണ‌് ശനിയാഴ‌്ച കോവിഡ‌് സ്ഥിരീകരിച്ചത‌്. ഞായറാഴ‌്ച പോസിറ്റീവായ രോഗിയെയും തലശേരിയിലെത്തിച്ചു. ഡോക്ടർമാർക്ക‌് തലശേരിയിൽ തന്നെ താമസസൗകര്യം ഏർപ്പെടുത്തുന്നതും പരിഗണിക്കുന്നുണ്ട‌്.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top