30 May Saturday

കോവിഡ്‌ 19: പെട്രോള്‍ പമ്പ്, ​ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ക്ക് സുരക്ഷ ഒരുക്കണം

വെബ് ഡെസ്‌ക്‌Updated: Monday Mar 23, 2020

 കോവിഡ്‌ 19: പെട്രോള്‍ പമ്പ്, ​ഗ്യാസ് ഏജന്‍സി തൊഴിലാളികള്‍ക്ക് സുരക്ഷ  ഒരുക്കണം

കണ്ണൂർ
കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തിൽ  പെട്രോൾ പമ്പ്, ​ഗ്യാസ് ഏജൻസി തൊഴിലാളികൾക്ക് സുരക്ഷാസംവിധാനം ഒരുക്കണമെന്ന് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ (സിഐടിയു) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. 
ദൈനംദിനം ആയിരക്കണക്കിന് പേരുമായി സമ്പർക്കം പുലർത്തുന്ന തൊഴിലാളികളാണിവർ. പെട്രോൾ പമ്പിൽ  ഇതര ജില്ലകളിൽനിന്ന് പോലും വാഹനങ്ങൾ എത്താറുണ്ട്.  ഗ്യാസ് ഏജൻസി തൊഴിലാളികൾ  ദിനംപ്രതി 30മുതൽ 50വരെ വീടുകളിൽ  ​ഗ്യാസ് വിതരണം നടത്തുന്നുണ്ട്.  
ഇവരുടെ സുര​ക്ഷക്കായി ഓയിൽ കമ്പനികളോ ഏജൻസി ഉടമകളോ ഒരു സംവിധാനവും ഒരുക്കിയിട്ടില്ല. തൊഴിലാളികൾക്ക്, മാസ്ക്, ​ഗ്ലൗസ്, സാനിറ്റൈസർ എന്നിവയും ​ഗ്യാസ് ഏജൻസികളിൽനിന്ന്‌ സിലിണ്ടർ അണുവിമുക്തമാക്കാൻ വേണ്ട ലോഷനുകളും നൽകണമെന്ന് ഫ്യൂയൽ എംപ്ലോയീസ് യൂണിയൻ ആവശ്യപ്പെട്ടു.
പ്രധാന വാർത്തകൾ
 Top