02 March Tuesday

തീരദേശ--ത്തെയും 
മലയോരത്തെയും --
-സംരക്ഷിക്കണം: മന്ത്രി ഇ പി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021
കണ്ണൂർ
ദ-ുരന്തങ്ങൾക്ക്‌  ഇരയാവുന്ന തീരദേശങ്ങളിലെയും മലയോരത്തെയും ജനങ്ങളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനും ജില്ലാ പഞ്ചായത്ത്‌ നേതൃത്വത്തിൽ പ്രത്യേക പദ്ധതി വേണമെന്ന്‌ വ്യവസായ മന്ത്രി ഇ പി ജയരാജൻ നിർദേശിച്ചു. ഈ മേഖലകൾ സംബന്ധിച്ച്‌  വിശദമായ പരിശോധനയും  പഠനവും നടത്തണം. ഇതിനൊപ്പം പ്രകൃതി ദുരന്തങ്ങൾ  നേരിടാനുള്ള ബോധവൽക്കരണവും  ആവശ്യമാണ്‌. ജില്ലാ പഞ്ചായത്ത്‌ വികസന സെമിനാർ ഓൺലൈനായി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 
കാർഷിക പ്രാധാന്യമുള്ള ജില്ലയെന്ന നിലയിൽ അതിനുതകുന്ന പദ്ധതികളായിരിക്കണം നടപ്പാക്കേണ്ടത്‌‌. പഞ്ചായത്തുകളുടെ സ്ഥലങ്ങൾ പൂർണമായി കൃഷിക്ക്‌ പ്രയോജനപ്പെടുത്തണം.  കണ്ണപുരം, കുറ്റ്യാട്ടൂർ മാങ്ങകളുടെ ഉൽപാദനം വർധിപ്പിക്കണം. എല്ലാ വീടുകളിലും ഈ മാമ്പഴ തൈകൾ വിതരണം ചെയ്യണം.  ക്ലസ്‌റ്ററുകൾ രൂപീകരിച്ച്‌  ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളും കൂടുതൽ  ഉൽപാദിപ്പിക്കണം. പുഴകളും ജലാശയങ്ങളും മാലിന്യമുക്തമാക്കണം.  ആശുപത്രി  പരിസര പ്രദേശങ്ങൾ ശുചീകരിക്കാൻ പ്രത്യേക പദ്ധതി വേണം.  ജില്ലയെ കർബൺ ന്യൂട്രലാക്കാൻ മരങ്ങളും ചെടികളും ഔഷധച്ചെടികളും ധാരാളം നട്ടുപിടിപ്പിക്കണം.  ഇതിന്റെ പരിപാലനം പഞ്ചായത്തുകളെ ഏൽപിക്കണം. പട്ടണങ്ങൾ സൗന്ദര്യവൽക്കരിക്കാൻ നടപടി വേണം. പച്ചത്തുരുത്തുകൾ വ്യാപകമാക്കണം.
ജനകീയ ആവശ്യങ്ങൾ പരിശോധിച്ച്‌ പുതിയ റോഡുകളുടെ പാനലുണ്ടാക്കണം. അതിഥിത്തൊഴിലാളികളെ പുനരധിവസിപ്പിക്കാൻ പ്രത്യേക സംവിധാനം വേണം. മിച്ചം വരുന്ന പാൽ മൂല്യവർധിത ഉൽപന്നങ്ങളാക്കുന്നത്‌ സംബന്ധിച്ച്‌  ക്ഷീര സഹകരണ സംഘങ്ങളുടെ യോഗം വിളിക്കണമെന്നും മന്ത്രി നിർദേശിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top