മാച്ചേരി
മാച്ചേരിയിലെ പ്രജിത്തിന്റെയും ഗ്രീഷ്‌മയുടെയും ‘പ്രണവം’ വീട്ടിൽ കുലകുലയായി തൂങ്ങിക്കിടക്കുന്ന മുന്തിരിയും വിരിഞ്ഞുനിൽക്കുന്ന താമരയും ആരെയും ആകർഷിക്കും. വീട്ടുമുറ്റത്ത്
കായ്ച്ചുനിൽക്കുന്ന മുന്തിരിക്കുല മനസുനിറയ്‌ക്കുന്ന കാഴ്‌ചയാണ്.
കൂടാതെ വീടിനോട് ചേർന്ന് പറമ്പിൽ മത്സ്യകൃഷി, കോഴിവളർത്തൽ എന്നിവയുമുണ്ട്. കോവിഡ് കാലത്ത് കൗതുകത്തിന് തുടങ്ങിയ മത്സ്യകൃഷിയിൽനിന്ന് വരുമാനം ലഭിച്ചുതുടങ്ങി. മുന്തിരി തൈകൾ നട്ടപ്പോൾ പ്രതീക്ഷച്ചതിനേക്കാൾ വിളവുണ്ടായതാണ് മറ്റുകൃഷിയിൽ തിരിയാൻ കാരണം. ഒഴിവുസമയം പൂർണമായും കൃഷിയിലാണിപ്പോൾ. താമരയുടെ വിത്ത് വിൽപ്പനയുമുണ്ട്. ബോട്ടിൽ ആർട്ടിസ്റ്റ് കൂടിയാണ് പ്രജിത്ത്. മക്കളായ പാർവതിയും ഗായത്രിയും, വൈഷ്ണവും അമ്മ പ്രസന്നയും പിന്തുണയുമായി കൂടെയുണ്ട് . മുണ്ടേരി കൃഷിവകുപ്പുദ്യോഗസ്ഥരുടെ സഹായവുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..