കണ്ണൂർ
കണ്ണൂർ സർവകലാശാലാ യൂണിയൻ തെരെഞ്ഞെടുപ്പിന്റെ പത്രിക സമർപ്പണം പൂർത്തിയായി. 28നാണ് തെരഞ്ഞെടുപ്പ്. വയനാട് ജില്ലാ എക്സിക്യൂട്ടീവ് സ്ഥാനത്തേക്ക് എസ്എഫ്ഐ എതിരില്ലാതെ വിജയിച്ചു. മാനന്തവാടി മേരിമാതാ കോളേജ് വിദ്യാർഥി അജയ് ജോയാണ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്.
എസ്എഫ്ഐ കണ്ണൂർ ജില്ലാ വൈസ്പ്രസിഡന്റും പാലയാട് യൂണിവേഴ്സിറ്റി ക്യാമ്പസ് രണ്ടാം വർഷ എൽഎൽഎം വിദ്യാർഥിയുമായ എം കെ ഹസനാണ് ചെയർമാൻ സ്ഥാനാർഥി. സംസ്ഥാന കമ്മിറ്റിയംഗവും കാസർകോട് ഗവ. കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർഥിയുമായ കെ വി ശിൽപയാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്.
വൈസ് ചെയർമാൻ സ്ഥാനത്തേക്ക് ശ്രീകണ്ഠപുരം എസ്ഇഎസ് കോളേജിലെ പി ജിഷ്ണുവും ലേഡി വൈസ് ചെയർമാർ സ്ഥാനത്തേക്ക് തളിപ്പറമ്പ് ആർട്സ് ആൻഡ് സയൻസ് കോളേജിലെ ഷിംന സുരേഷും മത്സരിക്കും. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് നീലേശ്വരം ഡോ.പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിലെ വി സച്ചിനും കാസർകോട് ജില്ലാ എക്സിക്യൂട്ടീവിലേക്ക് മുന്നാട് പീപ്പിൾസ് കോ–ഓപ്പറേറ്റീവ് കോളേജിലെ ബി കെ ഷൈജനിയും കണ്ണൂ ർജില്ലാ എക്സിക്യൂട്ടീവിലേക്ക് ഇരിട്ടി ഇ എം എസ് കോളേജ് ഓഫ് അപ്ലൈഡ് സയൻസസിലെ കെ അപർണയുമാണ് സ്ഥാനാർഥികൾ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..