28 November Saturday

ആതുരസേവനം, ജനസേവനം

സ്വന്തം ലേഖകൻUpdated: Sunday Nov 22, 2020

പഞ്ഞിക്കയിൽ ഡിവിഷനിലെ എൽഡിഎഫ്‌ സ്ഥാനാർഥി ഒ എസ്‌ മോളി ഗൃഹസന്ദർശ നത്തിനിടെ തെക്കൻ മണലിലെ ശാരദയുടെ രക്തസമ്മർദ്ദം പരിശോധിക്കുന്നു

കണ്ണൂർ
സംസ്ഥാനത്തെ നേഴ്‌സുമാരുടെ സമരസംഘടനാ നേതാവിന്‌ വോട്ടുപിടിത്തത്തിനിടയിലും ആതുരസേവനം വിട്ടുള്ള കളിയില്ല. വോട്ടുചോദിക്കാൻ ചെല്ലുമ്പോൾ വീട്ടുമുറ്റങ്ങളിൽ വോട്ടറുടെ ആരോഗ്യകാര്യങ്ങൾകൂടി ചർച്ചയാകുന്നു. കോർപ്പറേഷൻ പഞ്ഞിക്കയിൽ ഡിവിഷനിലെ എൽഡിഎഫ് സ്ഥാനാർഥിയാണ്‌ ആതുരസേവകയായ ഒ എസ് മോളി. 
    വർഷങ്ങളായി കണ്ണൂരിന്റെ ആതുരസേവനരംഗത്തെ നിറസാന്നിധ്യമാണ് മോളി സിസ്റ്റർ. 29 വർഷം  ജില്ലാ ആശുപത്രിയിൽ നേഴ്സായി സേവനം അനുഷ്ഠിച്ചശേഷം 2017ൽ ഹെഡ് നേഴ്സായി വിരമിച്ചു. സാന്ത്വന പരിചരണ രംഗത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങൾ നടത്തുന്ന ഐആർപിസിയിലൂടെ വയോധികരെയും  ഭിന്നശേഷിക്കാരെയും പരിചരിക്കുകയാണിപ്പോൾ. 
   സർവീസ് കാലയളവിൽ സംഘടനാരം​ഗത്ത് സജീവമായിരുന്നു. കേരള ​ഗവ. നേഴ്സസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എഫ്എസ്ഇടിഒ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു.  2009 മുതൽ 2018വരെ കേരള നേഴ്സിങ്‌ കൗൺസിൽ അം​ഗം. നിലവിൽ കേരള നേഴ്സസ് യൂണിയൻ (സിഐടിയു) സംസ്ഥാന പ്രസിഡന്റായും ഐആർപിസി ജില്ലാ ​ഗവേണിങ് ബോഡി അം​ഗമായും പ്രവർത്തിക്കുന്നു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top