28 November Saturday

ലീഗില്‍ പുരുഷമേധാവിത്വമെന്ന് വനിതാ ലീഗ് നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020
തലശേരി
മുസ്ലിംലീഗിൽ പുരുഷമേധാവിത്വമാണെന്നും ഇതിന്റെ ഇരയാണ് താനെന്നും രാജിവച്ച വനിതാ ലീഗ് ജില്ലാ ജോ. സെക്രട്ടറിയും തലശേരി നഗരസഭയിലെ സ്വതന്ത്ര സ്ഥാനാർഥിയുമായ പി പി സാജിത. ചേറ്റംകുന്ന് വാർഡിൽ ബിജെപി ജയിച്ചാലും തന്നെ മത്സരിപ്പിക്കില്ലെന്ന വാശിയാണ് ലീഗ് നേതാക്കൾക്കെന്നും  അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
താൻ അഹങ്കാരിയാണെന്നും വിഭാഗീയ പ്രവർത്തനം നടത്തുന്നുവെന്നുമാണ്‌ ആരോപണം. 26 വർഷമായി മുസ്ലിംലീഗ് പ്രവർത്തകയാണ്. അഞ്ചുവർഷം കൗൺസിലറായിട്ടും പാർടിയുടെ പിന്തുണ ലഭിച്ചില്ല. മത്സരിക്കാനില്ലെന്ന് പറഞ്ഞിട്ടും പാർടിയുടെ നിർബന്ധത്തിന് വഴങ്ങി. എന്നാൽ, ചേറ്റംകുന്ന് സീറ്റ് ലീഗിലെ പ്രമുഖന്റെ മകന് നൽകി തോൽവി ഉറപ്പായ സീറ്റ് വച്ചുനീട്ടുകയായിരുന്നു. താൻ ലീഗ് വിട്ടു എന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത് തെറ്റാണ്. പാർടി നൽകിയ സ്ഥാനങ്ങൾ മാത്രമാണ് രാജിവച്ചത്. ബിജെപി ജയിക്കാതിരിക്കാൻ ചേറ്റംകുന്ന്‌ വാർഡിലുള്ളവരുടെ അഭ്യർഥന മാനിച്ചാണ് സ്വതന്ത്രയായി മത്സരിക്കുന്നതെന്നും സാജിത പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top