17 January Sunday

ബിജെപിയുടെ വ്യാജ പ്രചാരണം എൽഡിഎഫ്‌ സ്ഥാനാർഥി പരാതി നൽകി

വെബ് ഡെസ്‌ക്‌Updated: Sunday Nov 22, 2020

 തളിപ്പറമ്പ്

ആന്തൂരിലെ എൽഡിഎഫ്  സ്ഥാനാർഥിക്കെതിരെ ബിജെപി പ്രവർത്തകർ സമൂഹമാധ്യമങ്ങൾവഴി വ്യാജ പ്രചാരണം നടത്തുന്നു. മഹിളാ അസോസിയേഷൻ  ജില്ലാ കമ്മിറ്റിയംഗവും ആന്തൂർ നഗരസഭാ കുറ്റിപ്രം വാർഡ്  സ്ഥാനാർഥിയുമായ ഓമന മുരളീധരനാണ്‌ ഡിവൈഎസ്‌പിക്ക്‌ പരാതി നൽകിയത്‌. വോട്ടർമാരോടുള്ള അഭ്യർഥന എന്നപേരിൽ ചിത്രസഹിതം മോശമായ രീതിയിലുള്ള വാട്‌സ്ആപ് സന്ദേശങ്ങളാണ് പ്രചരിപ്പിക്കുന്നത്. ആന്തൂരിലെ ആറ് വാർഡിൽ എൽഡിഎഫ് സ്ഥാനാർഥികൾ എതിരില്ലാതെ വിജയിച്ചതോടെയാണ് വ്യാജപ്രചാരണം തുടങ്ങിയത്‌. മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറി പി കെ ശ്യാമള, തളിപ്പറമ്പ് ഏരിയാ സെക്രട്ടറി ടി ലത എന്നിവരും ഡിവൈഎസ്‌പിക്ക്‌ പരാതി നൽകി. ഡിജിപിക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top