13 November Wednesday

സഹപ്രവര്‍ത്തകരുടെ ഓര്‍മ പുതുക്കി പൊലീസ്‌ സേന

വെബ് ഡെസ്‌ക്‌Updated: Tuesday Oct 22, 2019

കണ്ണൂർ 

കൃത്യ നിർവഹണത്തിനിടെ മരിച്ച  സേനാംഗങ്ങൾക്ക് ജില്ലാ പൊലീസ് സേനയുടെ ശ്രദ്ധാഞ്ജലി. കഴിഞ്ഞ  സെപ്തംബർ ഒന്നുമുതൽ  ഈ  വർഷം ആഗസ്ത് 31 വരെ രാജ്യത്തെ 292 സേനാംഗങ്ങളാണ് ജോലിക്കിടെ മരിച്ചത്‌. ഇവർക്കെല്ലാം എആർ ക്യാമ്പിലെ ക്വാർട്ടർ ഗാർഡിൽ നടന്ന ചടങ്ങിൽ സ്മരാണഞ്ജലിയർപ്പിച്ചു. 
ഏആർ ക്യാമ്പിൽ പ്രത്യേകം സജ്ജമാക്കിയ രക്തസാക്ഷി മണ്ഡപത്തിലാണ് പൊലീസ് ഉദ്യോഗസ്ഥർ ആദരാഞ്ജലി അർപ്പിച്ചത്. ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാറും മറ്റു ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരും  സംബന്ധിച്ചു. 
സ്മൃതി ദിനത്തോടനുബന്ധിച്ച് പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്ത മാരത്തൺ മത്സരവും നടന്നു. ചാല മുതൽ കണ്ണൂർ വരെ പത്തു കിലോ മീറ്ററും കൊടുവളളി മുതൽ കണ്ണൂർ ടൗൺവരെ 21 കിലോ മീറ്ററും മേലെ ചൊവ്വ മുതൽ കണ്ണൂർ ടൗൺവരെ അഞ്ചു കിലോ മീറ്റർ ഓട്ടവുമാണ് നടന്നത്. 21 കിലോ മീറ്ററിൽ എആർ ക്യാമ്പിലെ എഎസ്‌ഐ മരിയ ജോസ്, ചൊക്ലി പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ പ്രകാശൻ, അഴീക്കൽ തീരദേശ സ്റ്റേഷനിലെ സജിത്ത് എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി.
പ്രധാന വാർത്തകൾ
 Top