07 December Wednesday

കണ്ണൂരില്‍ ഒരുകോടിയുടെ 
എംഡിഎംഎയുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

എൻ എം ജാഫർ

കണ്ണൂർ
ഡൽഹിയിൽനിന്ന് കോഴിക്കോടേക്ക് കടത്തുകയായിരുന്ന 600 ​ഗ്രാം എംഡിഎംഎയുമായി  യുവാവ് പിടിയിൽ. കോഴിക്കോട് കൊടുവള്ളി  സ്വദേശി നടമുറിക്കൽ ഹൗസിൽ എൻ എം  ജാഫറാ(43)ണ് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ പിടിയിലായത്.  രാജധാനി എക്സ്പ്രസിൽ   കണ്ണൂർ എക്സൈസ് റെയ്‌ഞ്ചും  എക്സൈസ് ഐബിയും  ആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ്  പിടിയിലായത്. അന്താരാഷ്ട്ര വിപണിയിൽ  ഒരുകോടി രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടിയത്. ഡൽഹിയിൽനിന്ന് മയക്കുമരുന്നെത്തിച്ച് കണ്ണൂരും കോഴിക്കോടും വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് ജാഫറെന്നും മയക്കുമരുന്ന് കടത്തിയതിന്  മുമ്പും പിടിയിലായിട്ടുണ്ടെന്നും   ആർപിഎഫ് ഉദ്യോ​ഗസ്ഥർ  പറഞ്ഞു. 
   കണ്ണൂർ റെയ്‌ഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ സിനു കോയില്യത്ത്, കണ്ണൂർ  ആർപിഎഫ് സബ് ഇൻസ്‌പെക്ടർ  എൻ കെ ശശി,  കണ്ണൂർ ഐബി എക്സൈസ് ഇൻസ്പെക്ടർ പ്രമോദ് , പ്രിവന്റീവ് ഓഫീസർ  എം കെ സന്തോഷ്‌,   എൻ വി പ്രവീൺ, കണ്ണൂർ ഐബിയിലെ പ്രിവന്റീവ് ഓഫീസർമാരായ വിനോദ്, ദിലീപ്, സുധീർ  ആർപിഎഫ് ഹെഡ് കോൺസ്റ്റബിൾ എം കെ സജീവൻ, കണ്ണൂർ റെയ്‌ഞ്ചിലെ സിവിൽ എക്സൈസ് ഓഫീസർമാരായ പി പി സുഹൈൽ, എം സജിത്ത്,  എൻ രജിത്ത് കുമാർ, പി  നിഖിൽ എന്നിവരും സംഘത്തിലുണ്ടായിരുന്നു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top