07 December Wednesday

ഭരണഘടന സംരക്ഷിക്കാന്‍ 
ചിത്രകാര കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Thursday Sep 22, 2022

ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിച്ച ചിത്രകാര കൂട്ടായ്മയിൽനിന്ന്

 കണ്ണൂർ

ഭരണഘടന സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്  പാട്യം ഗോപാലൻ പഠന ഗവേഷണ കേന്ദ്രം കണ്ണൂരിൽ ചിത്രകാര കൂട്ടായ്മ സംഘടിപ്പിച്ചു. കേന്ദ്രം ഡയറക്ടർ പി ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പുരോഗമന കലാസാഹിത്യ സംഘം  സംസ്ഥാന സെക്രട്ടറി  എം കെ മനോഹരൻ, നാരായണൻ കാവുമ്പായി, പി കെ ബൈജു എന്നിവർ സംസാരിച്ചു. ചിത്രകാരന്മാരായ രമേഷ്‌ കൊറ്റാളി, എം ദമോദരൻ,   വർഗീസ്‌ കളത്തിൽ, രവീണ മൂഴിക്കര, സലീഷ്‌ ചെറുപുഴ, വാസവൻ പയ്യട്ടം, അനൂപ്‌ കൊയ്യം, സന്തോഷ്‌ ചുണ്ട എന്നിവർ  കൂട്ടായ്മയിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top