21 October Monday

ടിടിഐ കലോത്സവം മലനാട്‌ ടിടിഐ ജേതാക്കൾ

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കണ്ണൂർ
റവന്യൂ ജില്ലാ ടിടിഐ കലോത്സവത്തിൽ മലനാട്‌ ടിടിഐ 102 പോയിന്റുകളോടെ ജേതാക്കളായി. 98 പോയിന്റുമായി സെന്റ്‌ തെരാസസ്‌, യൂണിറ്റി മട്ടന്നൂർ എന്നീ ടിടിഐകൾ രണ്ടാം സ്ഥാനവും 96 പോയിന്റുമായി പെരിങ്ങത്തൂർ ടിടിഐ മൂന്നാം സ്ഥാനവും നേടി.  കണ്ണൂർ ശിക്ഷക് സദനിൽ നടന്ന കലോത്സവത്തിൽ  പത്തോളം ടിടിഐകളിൽ നിന്നുളളവർ പങ്കെടുത്തു. ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ വി സുമേഷ്‌ ഉദ്ഘാടനം ചെയ്തു. കെ പി ജയപാലൻ മുഖ്യാഥിതിയായി. കോർപ്പറേഷൻ കൗൺസിലർ ഇ ബീന അധ്യക്ഷയായി. കെ വി ലീല, രമേശൻ കടൂർ, ടി വി വിശ്വനാഥൻ, കെ വി ഹരിദാസൻ, കെ സി സുധീർ എന്നിവർ സംസാരിച്ചു. വിമൽരാജ്‌ സ്വാഗതം പറഞ്ഞു. മത്സരവിജയികൾ ഒന്നും രണ്ടും സ്ഥാനക്കാർ ലളിതഗാനം: വി പി ചന്ദന, കെ ആര്യ കനകരാജ്‌. പ്രഭാഷണം: ശിൽപ രാമചന്ദ്രൻ, ശ്രദ്ധ സി രഞ്ജിത്ത്‌. പ്രസംഗം: ശ്രദ്ധ സി രഞ്ജിത്ത്‌, പി വി വൈഷ്ണവ്‌. സംഘഗാനം: ജോസ്ന പി ജോൺ, എം വി അനുശ്രീ. മോണോ ആക്ട്‌: ടി സി ആഷ്ലി റാം, പി പി ആര്യശ്രീ. 
മാപ്പിളപ്പാട്ട്‌: എം വി അനുശ്രീ, സി എച്ച്‌ ഫസ്ന. പദ്യം ചൊല്ലൽ മലയാളം: ജി റസ്മി, പി കെ അനുശ്രീ. ലളിതഗാനം (അധ്യാപകർ), എം ബീന, പീറ്റർ ബോബി. കവിയരങ്ങ്‌: കെ വി പ്രേമജ, കെ രാധ. സംഘഗാനം (അധ്യാപകർ): എം ബീന ആൻഡ്‌ ടീം, കെ വി റോഷിത ആൻഡ്‌ പാർടി.
പ്രധാന വാർത്തകൾ
 Top