18 November Monday

വായനമത്സരം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019
കണ്ണൂർ
ലൈബ്രറി കൗൺസിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ സഹകരണത്തോടെ നടത്തുന്ന എൽപി, യുപി വിദ്യാർഥികളുടെ മെഗാ വായനമത്സരം തുടങ്ങി. എൽപി വിഭാഗം മത്സരം  കണ്ണോത്തുംചാൽ ശ്രീനാരായണ യുപി സ്കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്  ഉദ്‌ഘാടനം നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു അധ്യക്ഷനായി. കെ പി ജയബാലൻ, എൻ വി പുരുഷോത്തമൻ,  കെ വിനോദ്,  കെ ബേബി,  ടി എം പ്രസന്നൻ എന്നിവർ സംസാരിച്ചു.  കെ പ്രമോദ് സ്വാഗതവും വി കെ ആഷിയാന നന്ദിയും പറഞ്ഞു.  കണ്ണോത്തുംചാൽ ശ്രീനാരായണ ലൈബ്രറിയുടെ സഹകരണത്തോടെയായിരുന്നു പരിപാടി. 
യുപി  വായനമത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം വനിതാ സെൽ ലൈബ്രറിയുടെ സഹകരണത്തോടെ താവക്കര യുപി സ്കൂളിൽ നടന്നു.  ആകാശവാണി പ്രോഗ്രാം മേധാവി വി ചന്ദ്രബാബു  ഉദ്‌ഘാടനംചെയ്‌തു. കൗൺസിലർ അഡ്വ. ലിഷാ ദീപക് അധ്യക്ഷയായി. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു വിശദീകരണം നടത്തി. എസ്ഐ കെ മല്ലിക, ജില്ലാ ലൈബ്രറി വൈസ് ചെയർമാൻ എം കെ നാസർ, കെ വനജ എന്നിവർ സംസാരിച്ചു.  രാധാകൃഷ്ണൻ മാണിക്കോത്ത് സ്വാഗതവും പി ബേബി രഞ്ജിനി നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top