22 September Sunday

കുട്ടികളുടെ നാടകക്യാമ്പ് തുടങ്ങി

സ്വന്തം ലേഖകന്‍Updated: Wednesday May 22, 2019
കണ്ണൂർ
തിയേറ്റർ ക്യാമ്പിന്റെ ബാലപാഠങ്ങളുമായി കുട്ടികളുടെ നാടകക്യാമ്പ്.  ലൈബ്രറി കൗൺസിൽ നേതൃത്വത്തിലാണ് ബർണശേരി കെയ്റോസ് ഹാളിൽ  തെരഞ്ഞെടുത്ത കുട്ടികൾക്കായി നാടകക്യാമ്പ് തുടങ്ങിയത്.  മൂന്നുദിവസത്തെ ക്യാമ്പിൽ അഭിനയം, തിരക്കഥ, സംവിധാനം, പ്രോപ്പർട്ടി നിർമാണം എന്നിവയിൽ  ക്ലാസ് നൽകും. ക്യാമ്പിന്റെ ഉദ്ഘാടനം ശിശുക്ഷേമ സമിതി വൈസ് ചെയർമാൻ അഴീക്കോടൻ ചന്ദ്രൻ നിർവഹിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു, താലൂക്ക് സെക്രട്ടറി എം ബാലൻ, ബാലസംഘം ജില്ലാ പ്രസിഡന്റ് നവനീതാ ദാമോദരൻ, സെക്രട്ടറി വിഷ്ണു ജയൻ, പ്രസാദ് കൂടാളി  എന്നിവർ സംസാരിച്ചു.
  ക്രിയേറ്റീവ് ഡ്രാമയിൽ പ്രകാശൻ ചെങ്ങൽ, ശ്രീനിഷ് വടക്കുമ്പാടൻ, ശ്രീജിത്ത് വെള്ളുവയൽ, എം ഉനൈബ്  എന്നിവർ ക്ലാസെടുത്തു. ബുധനാഴ്ച പ്രവീൺ പടവ്, അഴീക്കോടൻ ചന്ദ്രൻ, സംവിധായകൻ സജിത്ത് സേതുമാധവൻ, എം കെ മനോഹരൻ എന്നിവർ ക്ലാസെടുക്കും. വ്യാഴാഴ്ച സമാപിക്കും.
പ്രധാന വാർത്തകൾ
 Top