19 September Thursday

കുടുംബശ്രീ കുടിവെള്ള യൂണിറ്റ‌് ഉദ‌്ഘാടനം 25ന‌്

വെബ് ഡെസ്‌ക്‌Updated: Wednesday May 22, 2019
പയ്യന്നൂർ 
പയ്യന്നൂർ നഗരസഭ ﹣- കുടുംബശ്രീ എൻയുഎൽഎം ശീതളം കുടിവെള്ള യൂണിറ്റ‌ിന്റെ  ഉദ‌്ഘാടനം 25ന‌്  വൈകിട്ട‌് നാലിന‌്  സി കൃഷ‌്ണൻ എംഎൽഎ നിർവഹിക്കും.
പയ്യന്നൂരിൽ ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാൻ ലക്ഷ്യമിട്ടാണ‌് നഗരസഭയുടെ നേതൃത്വത്തിൽ ശീതളം എന്ന പേരിൽ കുടിവെള്ള പദ്ധതി നടപ്പാക്കിയത‌്. സുരക്ഷിതമായ സ്രോതസിൽനിന്ന‌് പമ്പ‌് ചെയ്യുന്ന വെള്ളം ശാസ‌്ത്രീയമായ  ക്ലോറിനേഷനുശേഷം ഡ്യുവൽഇ മീഡിയ, അയേൺ റിമൂവർ, അക്ടീവ‌് കാർബൺ ഫിൽറ്റർ എന്നിവയിലൂടെ കടന്ന‌് രണ്ട‌് മൈക്രോൺ ഫിൽറ്ററുകൾ വഴി ഓസ‌്മോസിസ‌് സാങ്കേതിക വിദ്യയിലൂടെ പൂർണമായും ശുദ്ധീകരിച്ച‌് അൾട്രാ വയലറ്റ‌് ട്രീറ്റ‌്മെന്റ‌് നടത്തി ശുദ്ധീകരണം ഉറപ്പ‌് വരുത്തിയശേഷം സ‌്റ്റെയിൻലസ‌്  സ‌്റ്റീൽ ടാങ്കുകളിൽ സംഭരിച്ചാണ‌് വിതരണത്തിന‌്  തയ്യാറാക്കുന്നത‌്. 
കുടുംബശ്രീ, എൻയുഎംഎൽഎം സംരംഭക ഗ്രൂപ്പുമായി ചേർന്നാണ‌് നഗരസഭ പദ്ധതി തുടങ്ങുന്നത‌്. 20 ലിറ്റർ ശുദ്ധീകരിച്ച വെള്ളം വീടുകളിലും സ്ഥാപനങ്ങളിലും 30 രൂപക്കാണ‌് എത്തിച്ച‌് നൽകുന്നത‌്.  ഉദ‌്ഘാടന ചടങ്ങിൽ നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ അധ്യക്ഷനാകും. കുടുംബശ്രീ എക‌്സിക്യൂട്ടീവ‌് ഡയറക്ടർ ഹരികിഷോർ മുഖ്യാതിഥിയാകും. 
വാർത്താസമ്മേളനത്തിൽ  നഗരസഭാ ചെയർമാൻ ശശി വട്ടക്കൊവ്വൽ,  വൈസ‌് ചെയർമാൻ കെ പി ജ്യോതി, പുത്തലത്ത‌് ഇന്ദുലേഖ, ഇ ഭാസ‌്കരൻ, പി പി ദാമോദരൻ, കെ എം ചന്തുക്കുട്ടി, ബിനീഷ‌് ജോയ‌്,  ഹരിപ്രസാദ‌്, കെ കവിത എന്നിവർ പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top