23 May Thursday

മുഖ്യമന്ത്രിക്ക‌് വോട്ട‌് ആർസി അമലയിൽ; കോടിയേരിക്ക‌് ഓണിയൻ യുപിയിൽ

വെബ് ഡെസ്‌ക്‌Updated: Monday Apr 22, 2019

 

കണ്ണൂർ 
ചൊവ്വാഴ‌്ച നടക്കാനിരിക്കുന്ന ലോക‌്സഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി ആർസി അമല ബേസിക‌് യുപി സ‌്കൂളിൽ വോട്ട‌് രേഖപ്പെടുത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ കോടിയേരി ഓണിയൻ യുപി സ‌്കൂളിൽ വോട്ട‌് രേഖപ്പെടുത്തും. എൽഡിഎഫ‌് കണ്ണൂർ മണ്ഡലംസ്ഥാനാർഥി പി കെ ശ്രീമതി ടീച്ചർ ചെറുതാഴം ഗവ. എഎൽപി സ‌്കൂളിലും  വടകര മണ്ഡലം സ്ഥാനർഥി പി ജയരാജൻ കോങ്ങാറ്റ എൽപി സ‌്കൂളിലും വോട്ട‌് ചെയ്യും. മന്ത്രിമാരായ കെ കെ ശൈലജ പഴശ്ശി വെസ‌്റ്റ‌് യുപി സ‌്കൂളിലും രാമചന്ദ്രൻ കടന്നപ്പള്ളി ചെറുവിച്ചേരി ഗവ. എൽപി സ‌്കൂളിലും എ കെ ശശീന്ദ്രൻ ചൊവ്വ ധർമസമാജം യുപി സ‌്കൂളിലും വോട്ട‌് രേഖപ്പെടുത്തും.  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എം വി ഗോവിന്ദൻ മൊറാഴ സെൻട്രൽ യുപി സ‌്കൂളിലും ജില്ലാ സെക്രട്ടറി എം വി ജയരാജൻ പെരളശേരി എ കെ ജി സ‌്മാരക ഗവ. ഹയർ സെക്കൻഡറി സ‌്കൂളിലും വോട്ട‌് രേഖപ്പെടുത്തും. കഥാകൃത്ത‌് ടി പത്മനാഭന‌് രാമതെരു വോയ‌്സ‌് സ‌്കൂളിലാണ‌് വോട്ട‌്.
പ്രധാന വാർത്തകൾ
 Top