19 April Friday

ഇതുപോലൊരു സ്ഥാനാർഥിയെ ലഭിച്ചത‌് ജനങ്ങളുടെ ഭാഗ്യം: മുഖ്യമന്ത്രി

സ്വന്തം ലേഖകൻUpdated: Friday Mar 22, 2019
കണ്ണൂർ
ഇതുപോലൊരു സ്ഥാനാർഥിയെ നിങ്ങൾക്ക‌് ലഭിച്ചുവെന്നത‌്‌ സൗഭാഗ്യമാണ‌്. നിങ്ങളുടെ ഹൃദയത്തിൽ അവരുണ്ട‌്–- മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ നിറഞ്ഞ കരഘോഷത്തോടെയാണ‌് കുടുംബസംഗമത്തിനെത്തിയവർ ഏറ്റുവാങ്ങിയത‌്. ഒന്നും വെറുതെ പറയാറില്ലാത്ത മുഖ്യമന്ത്രിയുടെ വാക്കുകൾ അഞ്ചുവർഷത്തെ പി കെ ശ്രീമതി ടീച്ചറുടെ പ്രവർത്തനമികവിനുള്ള അംഗീകാരംകൂടിയായിരുന്നു. 
അഞ്ചുവർഷമായി ജനങ്ങളുടെയിടയിൽ പി കെ ശ്രീമതി ടീച്ചറുണ്ട‌്. നല്ല വിശ്വാസ്യതയാണവർ നേടിയത‌്. എല്ലാമേഖലകളിലും വികസനമെത്തിച്ചു. ജനങ്ങളുടെ പ്രശ‌്നങ്ങളിൽ അവരുടെയൊപ്പംനിന്നു പ്രവർത്തിച്ചുവെന്നതാണ‌് ശ്രീമതി ടീച്ചറുടെ വിശ്വാസ്യത വർധിപ്പിച്ചത‌്. 
മാതൃകാപരമായ പ്രവർത്തനങ്ങളായിരുന്നു അവരുടെ കൈമുതൽ. അതുകൊണ്ടുതന്നെയാണ‌് ജനഹൃദയങ്ങളിൽ ടീച്ചർക്ക‌്  ഇടം പിടിക്കാനായത‌്. വർഗീയതയോട‌് വിട്ടുവീഴ‌്ചയില്ലാത്ത സമീപനം സ്വീകരിക്കുന്ന കാര്യത്തിൽ ഒരു ചാഞ്ചല്യവുമില്ലാത്ത മനസ്സിനുടമകൂടിയാണ‌് ടീച്ചറെന്നത‌് പ്രവർത്തനങ്ങളിലൂടെ തെളിയിച്ചതാണ‌്. മതനിരപേക്ഷതയോടുള്ള ഉറച്ച നിലപാട‌് തന്നെയാണ‌്  ടീച്ചറെ ജനങ്ങളുടെ പ്രിയപ്പെട്ട ജനപ്രതിനിധി ആക്കിയതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top