23 January Sunday

അസം റൈഫിൾസിലെ പെൺകരുത്തിലേക്ക്‌ പായത്തെ മീരയും

വെബ് ഡെസ്‌ക്‌Updated: Sunday Nov 21, 2021

അസം റൈഫിൾസിൽ 
നിയമനം ലഭിച്ച മീരാ മോഹൻ

ഇരിട്ടി

വടക്ക്‌ കിഴക്കൻ അതിർത്തി കാക്കുന്ന സൈന്യത്തിലേക്കിനി മീരാ മോഹനും. കോളിക്കടവ്‌ നുച്യാട്‌കുന്നിലെ ഇരുപത്തഞ്ചുകാരി അസം റൈഫിൾസിൽ നിയമനം നേടി പരിശീലനം പൂർത്തീകരിച്ചു. ഇരിട്ടി എയിംസ്‌ പ്രീ റിക്രൂട്ടിങ് സെന്ററിലെ പരിശീലനത്തിൽനിന്നാണ്‌ അസം റൈഫിൾസിൽ അപേക്ഷിക്കാനുള്ള മാനസികവും ശാരീരികവുമായ കരുത്ത്‌ നേടിയത്‌.  അതിർത്തിയിൽ സേവനമനുഷ്ഠിക്കാൻ ലഭിച്ച  അവസരം ജീവിതത്തിൽ  വിലപ്പെട്ട അനുഭവമാണെന്ന്‌ മീര പറഞ്ഞു. മോഹനന്റെയും റീനയുടെയും മകളാണ്‌.  സഹോദരൻ: വിഷ്‌ണു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top