30 November Monday

മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പഴയങ്ങാടി ബോട്ട്‌ ടെർമിനൽ ഉദ്‌ഘാടനം നാളെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പഴയങ്ങാടി ബോട്ട്‌ ടെർമിനൽ

പഴയങ്ങാടി
മലനാട് മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ പഴയങ്ങാടി ബോട്ട്‌ ടെർമിനൽ ഒരുങ്ങി. വ്യാഴാഴ്‌ച പകൽ 11ന്‌  മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യും. മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷനാകും. 
പുഴയുടെ സൗന്ദര്യം നുകർന്ന്,‌നാട്ടുകലകളെ അടുത്തറിയാൻ ജലയാത്ര നടത്തിയെത്തുന്നവരെ സ്വീകരിക്കാനും ഹൗസ്‌ ബോട്ടുകൾ അടുപ്പിക്കാനുമുള്ള വിപുലമായ സൗകര്യം ടെർമിനലിലുണ്ട്‌. മൂന്നുകോടി കോടി രൂപ ചെലവിലാണ്‌ നിർമാണം. സ്വദേശി ദർശൻ ഫണ്ട് ഉപയോഗിച്ച്‌ രണ്ടാം ഘട്ട വികസനം നടക്കുമെന്ന്‌ ടി വി രാജേഷ്‌ എംഎൽഎ  പറഞ്ഞു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top