30 November Monday

പിണറായി കൺവന്‍ഷന്‍ സെന്റര്‍ ഉദ്‌ഘാടനം 3ന്‌

വെബ് ഡെസ്‌ക്‌Updated: Wednesday Oct 21, 2020

പിണറായി കൺവന്‍ഷന്‍ സെന്റര്‍

പിണറായി 
അത്യാധുനിക സജ്ജീകരണങ്ങളോടെ നിർമിച്ച  പിണറായി കൺവൻഷൻ സെന്ററിന്റെ ഉദ്‌ഘാടനം നവംബർ മൂന്നിന്. മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 10.30ന് ഓൺലൈനായി നടക്കുന്ന ചടങ്ങിൽ  സെന്റർ നാടിന് സമർപ്പിക്കും.
മന്ത്രി എ സി മൊയ്തീൻ അധ്യക്ഷനാകും.  18.65 കോടി രൂപ ചെലവിലാണ്  നിർമാണം . 
മുൻ എംഎൽഎ കെ കെ നാരായണന്റെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള മൂന്ന് കോടി രൂപ ഉപയോഗിച്ചാണ് നിർമാണത്തിന്‌ തുടക്കം കുറിച്ചത്.രണ്ടാം ഘട്ടത്തിൽ 2.65 കോടി രൂപ കൂടി അനുവദിച്ചു. മൂന്നാം ഘട്ടത്തിൽ  സർക്കാരിന്റെ പ്രത്യേക ധനസഹായമായി ആറുകോടിയും  അനുവദിച്ചു. പാർക്കിങ് ഉൾപ്പെടെയുള്ള പ്രവൃത്തികൾക്ക് സ്ഥലം ഏറ്റെടുക്കുന്നതിനായി ഏഴുകോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ അനുവദിച്ചിരുന്നത്.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top