21 October Wednesday

242; സമ്പർക്കം 216 ഒഴിയുന്നില്ല

വെബ് ഡെസ്‌ക്‌Updated: Monday Sep 21, 2020
കണ്ണൂർ
ജില്ലയിലെ കോവിഡ്‌ഗ്രാഫ്‌ വീണ്ടും മുകളിലേക്ക്‌. ഞായറാഴ്‌ച 242 പേർക്കാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇവരിൽ 216 പേർക്കും സമ്പർക്കംമൂലം. രണ്ടുപേർ വിദേശത്തുനിന്നും 10 പേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തിയവർ. 14 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. 
സമ്പർക്കം
കണ്ണൂർ കോർപ്പറേഷൻ(39). മുനിസിപ്പാലിറ്റികൾ: 
ആന്തൂർ, ഇരിട്ടി, ശ്രീകണ്ഠപുരം, മട്ടന്നൂർ(2 വീതം), 
പയ്യന്നൂർ(7), തലശേരി(15), തളിപ്പറമ്പ്(5). 
പഞ്ചായത്തുകൾ: ആലക്കോട്(ഒന്ന്‌), അഞ്ചരക്കണ്ടി, ആറളം(2 വീതം), അഴീക്കോട്(15), ചപ്പാരപ്പടവ്(3), 
ചെമ്പിലോട്(ഒന്ന്‌), ചെങ്ങളായി(6), ചെറുപുഴ(4), 
ചിറക്കൽ, എരഞ്ഞോളി(2 വീതം), എരുവേശി(8), ഏഴോം,
കടമ്പൂർ, കതിരൂർ, കല്യാശേരി, കാങ്കേൽ–- ആലപ്പടമ്പ്‌, കണ്ണപുരം, കീഴല്ലൂർ, കോട്ടയം, കുഞ്ഞിമംഗലം, മാടായി, മാലൂർ, നാറാത്ത്‌(ഒന്നു വീതം), കരിവെള്ളൂർ–- പെരളം(8), കൊളച്ചേരി(2), കോട്ടയം(7), കുന്നോത്തുപറമ്പ്(3), കുറുമാത്തൂർ(6), കുറ്റ്യാട്ടൂർ(4), മാങ്ങാട്ടിടം(8), മാട്ടൂൽ(7), 
മുണ്ടേരി(5), മുഴപ്പിലങ്ങാട്(2), നടുവിൽ(3), ന്യൂമാഹി(7), പാപ്പിനിശേരി, പരിയാരം, പാട്യം, പട്ടുവം, പായം(ഒന്നു വീതം), പയ്യാവൂർ, പേരാവൂർ(2 വീതം), പിണറായി(6), രാമന്തളി, വേങ്ങാട്‌(3 വീതം), ഉദയഗിരി, വളപ്പട്ടണം(ഒന്നു വീതം). 
ഇതരസംസ്ഥാനം
കണ്ണൂർ കോർപ്പറേഷൻ(2), ചെറുതാഴം, കോട്ടയം, പടിയൂർ, പന്ന്യന്നൂർ, പായം(ഒന്നു വീതം), തില്ലങ്കേരി(11), നടുവിൽ(2). 
വിദേശം 
കണ്ണൂർ കോർപ്പറേഷൻ, തൃപ്പങ്ങോട്ടൂർ(ഒന്നു വീതം). 
ആരോഗ്യപ്രവർത്തകർ
കണ്ണൂർ കോർപ്പറേഷൻ(3), പയ്യന്നൂർ മുനിസിപ്പാലിറ്റി(ഒന്ന്‌), 
തലശ്ശേരി മുനിസിപ്പാലിറ്റി(2), ചെമ്പിലോട്, ചെറുതാഴം, 
ധർമടം, കടന്നപ്പള്ളി–- പാണപ്പുഴ, കതിരൂർ, കൊട്ടിയൂർ, 
കുഞ്ഞിമംഗലം, മലപ്പട്ടം(ഒന്നു വീതം). 
രോഗമുക്തി 158 പേർക്ക്
ജില്ലയിൽ കോവിഡ് കേസുകൾ 7808 ആയി. ഇവരിൽ ഞായറാഴ്‌ച രോഗമുക്തരായ 158 പേരടക്കം 4896 പേർ ആശുപത്രി വിട്ടു. കോവിഡ് ബാധിച്ചുമരിച്ച 36 പേർ ഉൾപ്പെടെ 72 പോസിറ്റീവ്‌ രോഗികൾ മരണപ്പെട്ടു.
ഹോം ഐസൊലേഷനിൽ 1812 പേർ
നിലവിലുള്ള കോവിഡ് പോസിറ്റീവ് കേസുകളിൽ 1887 പേർ വീടുകളിലും ബാക്കി 711 പേർ വിവിധ ആശുപത്രികളിലും സിഎഫ്എൽടിസികളിലുമായാണ് ചികിത്സയിൽ കഴിയുന്നത്.
നിരീക്ഷണം
നിലവിൽ നിരീക്ഷണത്തിലുള്ളത് 15,440 പേരാണ്. ഇവരിൽ 1025 പേർ വിവിധ ആശുപത്രികളിലും ബാക്കി 14,415 പേർ വീടുകളിലുമാണ്‌. 
പരിശോധന
ജില്ലയിൽനിന്ന് ഇതുവരെ 1,04,800 സാംപിൾ പരിശോധനയ്ക്ക് അയച്ചതിൽ 1,04,071 എണ്ണത്തിന്റെ ഫലം വന്നു. 729 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top