27 September Monday
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

10 തദ്ദേശ സ്ഥാപനങ്ങൾ ഡി വിഭാഗത്തിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 21, 2021

കണ്ണൂർ

കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ (ടിപിആർ ) ജില്ലയിൽ പത്ത് തദ്ദേശ സ്ഥാപനങ്ങൾ ഡി വിഭാഗത്തിൽ . 15 ശതമാനത്തിന് മുകളിൽ ടിപിആർ നിരക്കുള്ള തദ്ദേശ സ്ഥാപനങ്ങളെയാണ് ഡി വിഭാഗത്തിൽ പെടുത്തുന്നത്. 
 ജില്ലയുടെ ടെസ്‌റ്റ്‌ പോസിറ്റിവിറ്റി  നിരക്ക്‌ 10.3 ശതമാനമാണ്‌.  കഴിഞ്ഞ ഒരാഴ്ചത്തെ കോവിഡ് കണക്കിന്റെ അടിസ്ഥാനത്തിലാണിത്.
പെരളശേരി പഞ്ചായത്തിലാണ് ജില്ലയിൽ ഏറ്റവും കൂടിയ ടിപിആർ രേഖപ്പെടുത്തിയത്. 18.6 ശതമാനമാണ് ഇവിടത്തെ പോസിറ്റിവിറ്റി നിരക്ക്. നാറാത്ത് (18.1 ), ആന്തൂർ നഗരസഭ (17.9), മാട്ടൂൽ (16.7), ചിറക്കൽ (16.2), ചെങ്ങളായി (15.5), കണ്ണപുരം (15.4), പന്ന്യന്നൂർ (15.2), ചപ്പാരപ്പടവ് (15.2), പരിയാരം (15.1 ) എന്നിവയാണ് ഡി വിഭാഗത്തിലുള്ള മറ്റ് തദ്ദേശ സ്ഥാപനങ്ങൾ.
പത്തുശതമാനത്തിൽ മുകളിൽ ടിപിആർ നിരക്ക് രേഖപ്പെടുത്തിയ തദ്ദേശസ്ഥാപനങ്ങൾ സി വിഭാഗത്തിൽ ഉൾപ്പെടുന്നത്. ജില്ലയിൽ 39 തദ്ദേശ സ്ഥാപനങ്ങൾ സി വിഭാഗത്തിലുണ്ട്. ഇതിൽ  ഉയർന്ന നിരക്ക് കല്യാശേരി പഞ്ചായത്തിലും (14.9) കുറഞ്ഞ നിരക്ക് ഏഴോം പഞ്ചായത്തിലും (10.2) ആണ്. അഞ്ചിനു മുകളിൽ ടിപിആർ വരുന്ന ബി വിഭാഗത്തിൽ 28 തദ്ദേശസ്ഥാപനങ്ങൾ ഉണ്ട് .
 ഇതിൽ കൂടിയ നിരക്ക് ആലക്കോടും (9.8)കുറഞ്ഞത് കാങ്കോൽ ആലപ്പടമ്പിലും (5.1) ആണ്. 
അഞ്ചിൽ താഴെ ടിപിആർ വരുന്ന എ വിഭാഗത്തിൽ നാല് പഞ്ചായത്തുകളാണുള്ളത്. പയ്യാവൂരാണ് (3.7) ജില്ലയിൽ ഏറ്റവും കുറഞ്ഞ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. പേരാവൂർ, പാട്യം, ന്യൂമാഹി എന്നിവയാണ് എ വിഭാഗത്തിലുള്ള മറ്റ് പഞ്ചായത്തുകൾ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top