25 August Sunday

ആവേശോജ്വലം കെഎസ‌്ടിഎ മാർച്ച‌്

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കെഎസ‌്ടിഎ സംഘടിപ്പിച്ച കലക്ടറേറ്റ‌് മാർച്ച‌് ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് ഉദ‌്ഘാടനം ചെയ്യുന്നു

കണ്ണൂർ
കോരിച്ചൊരിയുന്ന മഴയെ അവഗണിച്ച‌് കലക്ടറേറ്റ‌് പടിക്കലേക്ക‌്  അധ്യാപക മാർച്ച‌്. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയിപ്പിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി പുനഃപരിശോധിക്കണമെന്നും  ആവശ്യപ്പെട്ടാണ‌് കെഎസ‌്ടിഎ മർച്ച‌് സംഘടിപ്പിച്ചത‌്.  നൂറ‌് കണക്കിന‌് അധ്യാപകർ മാർച്ചിലും ധർണയിലും അണിചേർന്നു. 
ധർണ കലക്ടറേറ്റിന‌് മുന്നിൽ  ജില്ലാപഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് ഉദ‌്ഘാടനംചെയ‌്തു.  കെഎസ‌്ടിഎ ജില്ലാ പ്രസിഡന്റ‌് കെ സി സുധീർ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി എൻ ടി ശിവരാജൻ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ എൻ ടി സുധീന്ദ്രൻ, പി വി പ്രദീപൻ, കെ റോജ, സി സി വിനോദ് കുമാർ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി വി പി മോഹനൻ സ്വാഗതം പറഞ്ഞു.  ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കുക,  വർഗീയത ചെറുക്കുക, മതനിരപേക്ഷത സംരക്ഷിക്കുക തുടങ്ങി 36 ആവശ്യങ്ങൾ ഉന്നയിച്ചാണ‌് സംസ്ഥാനവ്യാപകമായി കലക്ടറേറ്റുകളിലേക്ക‌് മാർച്ചും ധർണയും സംഘടിപ്പിച്ചത‌്.
 
 
പ്രധാന വാർത്തകൾ
 Top