25 August Sunday

എം ജയലക്ഷ്മിയെ അനുസ്മരിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

എം ജയലക്ഷ്മി അനുസ‌്മരണം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി ഉദ‌്ഘാടനം ചെയ്യുന്നു

കണ്ണൂർ 
സിപിഐ എം ജില്ലാ കമ്മിറ്റിയംഗവും മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും  ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എം ജയലക്ഷ്മിയുടെ മൂന്നാം ചരമവാർഷിക ദിനം ആചരിച്ചു.
 പള്ളിക്കുന്നിൽ പ്രകടനവും അനുസ്മരണ സമ്മേളനവും നടന്നു.  സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം പി കെ ശ്രീമതി  ഉദ്ഘാടനം ചെയ്തു. പാർടി വളർത്തുന്നതിനും മഹിളാ സംഘടനയെ ശക്തിപ്പെടുത്താനും ആത്മാർഥമായി പ്രവർത്തിച്ച സന്നദ്ധതയുള്ള നേതാവായിരുന്നു എം ജയലക്ഷ്മിയെന്ന് പി കെ ശ്രീമതി പറഞ്ഞു. എം ജയലക്ഷ്മി സ്മരണാർഥം ഏർപ്പെടുത്തിയ പുരസ‌്കാരം കർഷകത്തൊഴിലാളി നേതാവും മഹിളാ അസോസിയേഷൻ പ്രവർത്തകയുമായ എസ് അമ്മുക്കുട്ടിക്ക് പി കെ ശ്രീമതി നൽകി. മഹിളാ രംഗത്തെ സമഗ്രസംഭവനയ്ക്കുള്ള ചാലാട് വില്ലേജ് കമ്മിറ്റിയുടെ പുരസ‌്കാരം പി രോഹിണിക്കും നൽകി.   ചരമവാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരത്തിൽ വിജയികളായ കുട്ടികൾക്ക് ഉപഹാരവും നൽകി. 
സിപിഐ എം ഏരിയാ കമ്മിറ്റിയംഗം പോത്തോടി സജീവൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം വയക്കാടി ബാലകൃഷ്ണൻ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ടി വി ബാലകൃഷ്ണൻ, എൻ സുകന്യ എന്നിവർ സംസാരിച്ചു.
 
 
പ്രധാന വാർത്തകൾ
 Top