20 August Tuesday

ജില്ലാ ആശുപത്രി നിർമാണത്തിന്റെ ഭാഗമായ അസൗകര്യം മാത്രം: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019
കണ്ണൂർ
ജില്ലാ ആശുപത്രിയിൽ മാസ‌്റ്റർ പ്ലാൻ പ്രകാരം നടക്കുന്ന നിർമാണ പ്രവൃത്തികളുടെ ഭാഗമായുള്ള അസൗകര്യം മാത്രമാണുള്ളതെന്ന‌്  മന്ത്രി കെ കെ ശൈലജ. കെട്ടിടം പൊളിക്കുമ്പോൾ ഒരുക്കിയ താൽകാലിക സജ്ജീകരണങ്ങളാണ‌് ചില രോഗികൾക്കെങ്കിലും അസൗകര്യം സൃഷ്ടിച്ചത‌്. ഇതു സംബന്ധിച്ച  ഒരു പത്രവാർത്ത തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും മന്ത്രി പറഞ്ഞു. കണ്ണൂർ കലക്ടറേറ്റ‌് ഓഡിറ്റോറിയത്തിൽ നടന്ന ‘ജനകീയം അതിജീവനം’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അവർ.   
സാധാരണഗതിയിൽ മൂന്നുവർഷമെടുക്കുന്ന നിർമാണം ഒന്നരവർഷം കൊണ്ട‌് പൂർത്തിയാക്കാനാണ‌് ശ്രമം.  അതൊന്നും കാണാതെയുള്ള പ്രചരണം  വേദനിപ്പിക്കുന്നുണ്ട‌്. മറ്റ‌് കെട്ടിടങ്ങൾ  പോലെയല്ല,  ആശുപത്രിയിൽ പുതിയ നിർമാണം നടക്കുമ്പോൾ പൊളിച്ചുമാറ്റുന്ന കെട്ടിടത്തിലുള്ളവരെ സുരക്ഷിതമായി മാറ്റുകയെന്നത‌് വലിയ പ്രശ‌്നം തന്നെയാണ‌്. നിർമാണം പൂർത്തിയാവും വരെ ചില അസൗകര്യങ്ങൾ സഹിക്കേണ്ടി വരും. മെച്ചപ്പെട്ട സൗകര്യങ്ങൾ ഉണ്ടാക്കുന്നതിനുവേണ്ടിയാണ‌് അത‌്. രോഗികളെ ബാധിക്കുന്ന ഗൗരവമായ പ്രശ‌്നങ്ങൾ എന്തെങ്കിലുമുണ്ടെങ്കിൽ പരിഹരിക്കാൻ പരമാവധി ശ്രമിക്കും.  മന്ത്രി പറഞ്ഞു.
പ്രധാന വാർത്തകൾ
 Top